Web Desk

തിരുവനന്തപുരം

June 04, 2020, 8:35 am

ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തല്‍: വിതരണം നാളെ മുതല്‍

Janayugom Online

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച “ഒരു കോടി ഫലവൃക്ഷ തൈകള്‍ നട്ടുവളര്‍ത്തല്‍” പദ്ധതിയുടെ ഒന്നാംഘട്ട ഫലവൃക്ഷ തൈവിതരണം പരിസ്ഥിതി ദിനമായ നാളെ ആരംഭിക്കും. പ്ലാവ്‌, മാവ്‌, മാതളം, പാഷന്‍ ഫ്രൂട്ട്‌, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്‌, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്‌, വാളന്‍പുളി, കുടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക, മാംഗോസ്റ്റിന്‍, ചാമ്പക്ക, പപ്പായ, നേന്ത്രവാഴ, ഞാലിപ്പൂവന്‍ വാഴ, തുടങ്ങിയ 31 ഇനം തൈകളാണ് വിതരണം ചെയ്യുക.

രണ്ട്‌ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ജൂലൈ ആദ്യ ആഴ്‌ചയില്‍ വനമഹോത്സവത്തിന്റെയും തിരുവാതിര ഞാറ്റുവേല ചന്തകളുടെയും സമയത്ത്‌ ആരംഭിച്ച്‌ സെപ്‌റ്റംബര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കും. കൃഷിവകുപ്പിന്റെ കീഴിലുളള സ്ഥാപനങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഗ്രാഫ്‌റ്റ്‌, ലെയര്‍, ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഒഴികെയുളള ഫലവൃക്ഷ തൈകള്‍ പൂര്‍ണമായും സൗജന്യമായി കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്യും. ഗ്രാഫ്‌റ്റ്‌, ലെയര്‍, ടിഷ്യുകള്‍ച്ചര്‍ തൈകള്‍ തുടങ്ങിയവയ്‌ക്ക്‌ 25 ശതമാനം വില ഈടാക്കിയാണ്‌ വിതരണം ചെയ്യുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ടോള്‍ഫ്രീ നമ്പരായ 1800–425- 1661 ലോ ബന്ധപ്പെടാവുന്നതാണ്‌. അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌ സിസ്റ്റം പോര്‍ട്ടലില്‍ നേരിട്ടും രജിസ്‌റ്റര്‍ ചെയ്യാം.

Eng­lish summary:Distribution of one crore saplings

You may also like this video: