25 April 2024, Thursday

കൊല്ലാക്കൊലക്ക് ആഹ്വാനം ചെയ്ത് ത്രിശൂല വിതരണം: മൗനാനുവാദം നല്‍കി കേന്ദ്ര ആഭ്യന്തരവകുപ്പ്, വീഡിയോ

5സംസ്ഥാനങ്ങളിലാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ആയുധം കൈമാറിയത്
Janayugom Webdesk
അഹമ്മദാബാദ്
March 28, 2023 9:54 pm

ആയുധം വിതരണം നടത്തി, യുവാക്കളോട് ആക്രമണത്തിന് ആഹ്വാനം ചെയ്ത് വീണ്ടും ഹിന്ദുത്വ ഗ്രൂപ്പുകള്‍. ഗുജറാത്തിലെ ഉനയിലാണ് പൊതുപരിപാടി നടത്തി ഹിന്ദുത്വ ഗ്രൂപ്പുകളുടെ കലാപാഹ്വാനം. ബജ്റംഗ് ദള്‍, വിശ്വഹിന്ദു പരിഷദ് ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളാണ് നൂറിലധികം വരുന്ന യുവജനതയ്ക്ക് ത്രിശൂലങ്ങള്‍ വിതരണം ചെയ്ത് ഹിന്ദു രാഷ്ട്രത്തിനായി കലാപത്തിനിറങ്ങണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിട്ടുണ്ട്. ആയുധം നല്‍കിയശേഷം യുവാക്കളെക്കൊണ്ട് ഹിന്ദു രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ പ്രതി‍ഞ്ജ എടുപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പം പൂവണിയുന്നതിനുവേണ്ടി പ്രവര്‍ത്തിക്കും, ഗോമാതാവിനെ സംരക്ഷിക്കും, മാതാവിനെയും സഹോദരിമാരെയും സംരക്ഷിക്കും തുടങ്ങിയതാണ് പ്രതിജ്ഞ.

ഏറെക്കാലങ്ങളായി ഹിന്ദുത്വ ഗ്രൂപ്പുകള്‍ യുവജനങ്ങള്‍ ആയുധം കൈമാറിയുള്ള ആഹ്വാനത്തിന്റെ തിരക്കിലാണ്. ഹിന്ദു രാഷ്ട്രത്തിനുവേണ്ടി മുസ്ലിങ്ങളെ ഇല്ലാതാക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് നേതാക്കള്‍ യുവജനതെ പറഞ്ഞുപഠിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളിലായി രാജസ്ഥാന്‍, തെലങ്കാന തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ നൂറോളം യുവജനങ്ങള്‍ക്ക് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ ആയുധ വിതരണം നടത്തുന്നുണ്ട്.

പലയിടങ്ങളില്‍ നിന്നായി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടും കലാപാഹ്വാനങ്ങളില്‍പ്പോലും ബിജെപി ഭരണത്തിലിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇത്രയും ആളുകളെ വിളിച്ചുകൂട്ടി കലാപാഹ്വാനം നടത്തിയിട്ടും നേതാക്കള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍.

Eng­lish Sum­ma­ry: Dis­tri­b­u­tion of tri­dents call­ing for massacre

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.