മലപ്പുറം: കേരള ബാങ്കുമായി മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങള്‍ സഹകരിക്കണമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരമായ തിരൂരങ്ങാടി സഹകരണ ഭവന്‍ ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിയ്ക്കും സഹകരണ മേഖലയുടെ മുന്നേറ്റത്തിനും കേരള ബാങ്ക് സഹായിക്കും. കേരള ബാങ്ക് സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു. മലപ്പുറം ജില്ലയിലെ പ്രശ്‌നങ്ങള്‍ വൈകാതെ തന്നെ പരിഹരിക്കപ്പെടുമെന്ന് തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു.
വരുന്ന വര്‍ഷങ്ങളില്‍ മൂന്ന് ലക്ഷം കോടിയുടെ ഇടപാടുകളുമായി ഒന്നാമതെത്താനാണ് കേരള ബാങ്കിന്റെ ലക്ഷ്യം. വിദേശത്തു നിന്നുള്ള നിക്ഷേപത്തിന്റെ 25 ശതമാനമെങ്കിലും സഹകരണ ബാങ്കുകളിലേക്ക് കൊണ്ടുവരാനായാല്‍ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കാനാകും. പുതു തല മുറ ദേശസാല്‍കൃത ബാങ്കുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ഈ ഘട്ടത്തില്‍ കേരള ബാങ്കിന് വളരെയേറെ പ്രസക്തിയുണ്ട്. വട്ടി പലിശക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ചെറിയ തുക പോലും വായ്പയായി നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ സൗകര്യമൊരുക്കണം.
പ്രകൃതിക്ഷോഭത്തില്‍ നാശമുണ്ടായ നിലമ്പൂരില്‍ 67 വീടുകള്‍ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുമെന്നും സ്ഥലം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പി കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷനായി. നഹാ സാഹിബ് ഓഡിറ്റോറിയം പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. മെയിന്‍ ബ്രാഞ്ച് ഉദ്ഘാടനവും സഹകാരികളെ ആദരിക്കലും ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വഹിച്ചു.
English Summary: Kadakampalli Surendran says that the district Co-operative Societies should co-operate with Kerala Bank.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.