രാജാക്കാട്: സംസ്ഥാനത്തെ എല്ലാ കലാകാരന്മാരെയും ഒരു കുടക്കീഴില്‍ നിലനിര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഡ്രേട് യൂണിയന്‍ പ്രസ്ഥാനമായ കേരള സര്‍വ്വകലാസംഘം (എ ഐ റ്റി യു സി) ഇടുക്കി ജില്ലാ കണ്‍വെന്‍ഷന്‍ രാജാക്കാട്ടില്‍ നടന്നു. പരിപാടിയുടെ ഭാഗമായി ഹൃസ്വചിത്ര പ്രദര്‍ശനവും കലാപരിപാടികളും സംഘടിപ്പിച്ചു. വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു കുടക്കീഴില്‍ അണിനിരത്തി കലാകാരന്മാരുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് കേരള സര്‍വ്വകലാസംഘം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ഏക ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കൂടിയാണിത്. ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ അടക്കം കലാകാരന്മാരിലേയ്ക്ക് എത്തിക്കുന്നതിന് സംഘടാ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇടുക്കി ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
രാജാക്കാട് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ പ്രശസ്ത സിനിമാ താരവും സവ്വകലാസംഘം സംസ്ഥാന പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തല ഉദ്ഘാടനം ചെയ്തു. കലാകാരന്മാര്‍ക്ക് കൈത്താങ്ങാകുന്നതിനും കലാ രംഗത്ത് നിലനിര്‍ത്തുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏക ട്രേഡ് യൂണിയന്‍ പ്രസ്ഥാനമാണ് കേരള സര്‍വ്വകലാസംഘമെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞു. യോഗത്തില്‍ ജില്ലയിലെ മുതിര്‍ന്ന താളവാദ്യ കലാകാരനായ ശങ്കരന്‍കുട്ടി ആശാനെ ജയന്‍ചേര്‍ത്തല പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സ്‌നേഹ ബന്ധത്തിന്റെ കഥപറയുന്ന കടവുളേ എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.
കെ സി ആലീസ് അദ്ധ്യക്ഷത വഹിച്ച യോഗം കെ പി അനില്‍ ജില്ലാ സെക്രട്ടറിയായും, മൂന്നാര്‍ ഗാന്ധി പ്രസിഡന്റായുമുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി വില്‍സണ്‍ ആന്റണി മുഖ്യ പ്രഭാഷമം നടത്തി. സംസ്ഥാന നേതാക്കളായ ബൈജു എസ് പട്ടത്താനം, മധു പട്ടത്താനം, ജോസ് മുണ്ടക്കയം, ഗിരീഷ് കിടങ്ങയം എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി കലാകാരന്മാരും, കലാകാരികളും പരിപാടിയില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.