25 April 2024, Thursday

Related news

April 19, 2024
April 5, 2024
March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024

കോവിഡ് പ്രതിരോധം: ജില്ല തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍

Janayugom Webdesk
തിരുവനന്തപുരം
January 21, 2022 2:43 pm

കോവിഡ് പ്രതിരോധത്തിനായി ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. മൂന്ന് വിഭാഗങ്ങളായിലായിട്ടായിരിക്കും നിയന്ത്രങ്ങള്‍. മൂന്നു വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഇത് ഉറപ്പാക്കാനായി പൊതു ഇടങ്ങളില്‍ പൊലീസ് പരിശോധന നിര്‍ബന്ധമാക്കും.

കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ മൂന്നായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ജനുവരി ലോക്ഡൗണിനു സമാനമായിരിക്കും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ.

നിലവിലെ കണക്കനുസരിച്ച് കാറ്റഗറിയില്‍  ഉള്‍പ്പെടുന്ന ജില്ലകൾ

 

എ: എറണാകുളം, ആലപ്പുഴ, കൊല്ലം,

ബി: പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട്.

നിയന്ത്രണങ്ങൾ ഏറ്റവും കർശനമായ സി കാറ്റഗറിയിൽ ഇപ്പോൾ ഒരു ജില്ലയുമില്ല. 3 കാറ്റഗറിയിലും ഉൾപ്പെടാത്ത ജില്ലകൾക്ക് ഇതുവരെ നിലവിലുള്ള നിയന്ത്രണങ്ങളാണു ബാധകം. അതേസമയം, 23, 30 തീയതികളിലെ  നിയന്ത്രണം എല്ലാ ജില്ലകൾക്കും ബാധകമാണ്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ കണക്ക് എല്ലാ വ്യാഴാഴ്ചയും ആരോഗ്യ വകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്കു നൽകും. ഇതനുസരിച്ചു ജില്ലകളെ എ, ബി, സി കാറ്റഗറികളായി തിരിച്ചു വെള്ളിയാഴ്ചകളിൽ പട്ടിക പ്രസിദ്ധീകരിക്കും.

എ കാറ്റഗറി: ചടങ്ങുകൾക്ക് 50 പേർ മാത്രം

  • ∙ ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ്‌ലൈൻ തീയതിയായ ജനുവരി ഒന്നിൽ നിന്ന് ഇരട്ടിയും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലും ആയാൽ ആ ജില്ല എ കാറ്റഗറിയിൽ വരും.
  • ∙ സാമൂഹിക, സാംസ്കാരിക, മത‑സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹ, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർ.

 ബി കാറ്റഗറി: പൊതു പരിപാടികൾ പാടില്ല

  • ∙ ആശുപതിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആവുകയും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് ജനുവരി ഒന്നിൽ നിന്ന് ഇരട്ടിയാവുകയുമാണെങ്കിൽ ജില്ല ബി കാറ്റഗറിയിൽ വരും.
  • ∙ സാമൂഹിക, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്കു പരമാവധി 20 പേർ.
  • 10, 11, 12 ക്ലാസുകൾ ഓണ്‍ലൈന്‍ ആക്കില്ല

10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരും. ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് സ്കൂൾ രണ്ടാഴ്ചത്തേയ്ക്ക് അടച്ചു; ഇന്നു മുതൽ വീണ്ടും ഓൺലൈൻ പഠനം. ഈ ക്ലാസുകളുടെ ട്യൂഷൻ സെന്ററുകൾക്കും നിയന്ത്രണം ബാധകമാണ്.

സി കാറ്റഗറിയിൽ വരുന്ന ജില്ലകളിൽ പ്ലസ് വൺ, ഒന്നും രണ്ടും വർഷ ബിരുദം, ഒന്നാം വർഷ ബിരുദാനന്തര ബിരുദം ക്ലാസുകളും ഓൺലൈനിലേക്കു. നിലവിൽ സി കാറ്റഗറിയിൽ ഒരു ജില്ലയും ഉൾപ്പെട്ടിട്ടില്ല.

Eng­lish Sum­ma­ry :Dis­trict-wise restric­tions imposed on covid defense from today
you may also like video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.