22 May 2025, Thursday
KSFE Galaxy Chits Banner 2

Related news

April 18, 2025
February 18, 2025
January 16, 2025
October 22, 2024
October 21, 2024
October 19, 2024
October 1, 2024
September 5, 2024
July 10, 2024
May 21, 2024

ദിവ്യ എസ് അയ്യര്‍ സര്‍വീസ് ചട്ടം ലംഘിച്ചു ; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Janayugom Webdesk
തിരുവനന്തപുരം
April 18, 2025 7:19 pm

സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖം എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി.യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജിന്‍മോഹന്‍ ചീഫ് സെക്രട്ടറി, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ പാടില്ല. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968 ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 5 ന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യയില്‍ മന്ത്രിയുടെ ഷൂ ലേസ് കെട്ടിക്കിടക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ചിത്രം നമ്മള്‍ പത്രമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്.

ഇവിടെ പരോക്ഷമായി വാക്കു കൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ എസ് അയ്യര്‍ ചെയ്തതെന്ന് വിജിന്‍ മോഹന്‍ ആരോപിച്ചു. വിപ്ലവ ഗാനത്തിന്റെ പശ്ചാത്തലത്തോടു കൂടിയാണ് ദിവ്യ എസ് അയ്യര്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. രാഷ്ട്രീയമായി ഒന്നും ഉദ്ദേശിച്ചിട്ടില്ലെങ്കില്‍, ഒരു പ്രൈവറ്റ് സെക്രട്ടറിയുടെ ഉദ്യോഗമികവിനെ വാഴ്ത്തിപ്പാടുന്നതാണെങ്കില്‍ എന്തിന് വിപ്ലവഗാനത്തിന്റെ പശ്ചാത്തലം പോസ്റ്റില്‍ ഉള്‍പ്പെടുത്തി. പോസ്റ്റ് തികച്ചും പൊളിറ്റിക്കലാണ്. രാഷ്ട്രീയലാഭത്തിന് വേണ്ടിയിട്ടാണ് ഈ പ്രീണനം നടത്തുന്നത് എന്നും വിജില്‍ മോഹന്‍ ആരോപിച്ചു.രാഗേഷിനെ പുകഴ്ത്തിയതില്‍ ദിവ്യ എസ് അയ്യരെ വിമര്‍ശിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പാദസേവ ചെയ്യുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

Kerala State - Students Savings Scheme

TOP NEWS

May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.