നിയമം തെറ്റിച്ച് പടക്കം പൊട്ടിച്ചതിന് 18 കേസുകള്‍

Web Desk
Posted on November 09, 2018, 8:37 pm

ഗൂഡല്ലൂര്‍: നിയമം തെറ്റിച്ച് പടക്കം പൊട്ടിച്ചതിന് പതിനെട്ടു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.നീലഗിരി ജില്ലയില്‍ ഊട്ടി, ഗൂഡല്ലൂര്‍, കുന്നൂര്‍, പന്തല്ലൂര്‍ മേഖലകളിലായുള്ളവർക്കെതിരെയാണ് കേസ്.

സുപ്രീംകോടതി പടക്കം പൊട്ടിക്കുന്ന സമയം രണ്ട് മണിക്കൂറാക്കി വെട്ടിചുരുക്കിയിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് സമയം നിശ്ചയിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ രാവിലെ ആറ് മുതല്‍ ഏഴ് വരെയും രാത്രി ഏഴ് മുതല്‍ എട്ട് വരെയും സമയം നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇത് മറികടന്ന് ജില്ലയില്‍ പടക്കം പൊട്ടിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാനത്ത് 2100 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് എടുത്തത്.