ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജെന്നിഫര്‍ ചന്ദ്രന്‍ അന്തരിച്ചു

Web Desk
Posted on August 07, 2019, 10:24 am

മധുര: തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജെന്നിഫര്‍ ചന്ദ്രന്‍ (61) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മധുരയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

1996- 2001 കാലഘട്ടത്തിലെ ഡിഎംകെ സര്‍ക്കാരിലാണ് അവര്‍ മന്ത്രിയായി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ മാസം 22 മുതല്‍ അസുഖത്തെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയിലായിരുന്നു. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ അനിത രാധാകൃഷ്ണനോട് പരാജയപ്പെട്ട അവര്‍ 2004 ല്‍ പാര്‍ട്ടി വിട്ട് എഐഎഡിഎംകെയില്‍ ചേര്‍ന്നു.