പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് അടക്കമുള്ള വാഗ്ദാനങ്ങളുമായി തമിഴ്നാട്ടില്‍ ഡിഎംകെയുടെ പ്രകടന പത്രിക. ഇന്നലെ പാര്‍ട്ടി പ്രസിഡന്റ് എം കെ സ്റ്റാലിനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പെട്രോളിന് അഞ്ചും ഡീസലിന് നാലും രൂപ കുറയ്ക്കുമെന്നാണ് പ്രകടന പത്രികയില്‍ വാഗ്ദാനം. പാചക വാതകത്തിന് 100 രൂപ സബ്സിഡി നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു. ആവിന് പാലിന്റെ വില മൂന്ന് രൂപ കുറയ്ക്കുമെന്നതടക്കം 500 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഡിഎംകെ മുന്നോട്ട് വയ്ക്കുന്നത്.
അസംബ്ലി നടപടികള്‍ ലൈവായി ടെലികാസ്റ്റ് ചെയ്യും, ഭൂനികുതി വര്‍ധിപ്പിക്കില്ല, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4,000 രൂപ, തെരുവില്‍ താമസിക്കുന്നവര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍, ക്ഷേത്രങ്ങളുടെ നവീകരണത്തിന് 1000 കോടി, സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലറ്റ് അടക്കമുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. തിരുച്ചിറപ്പള്ളി, മധുര, സേലം, തിരുനെല്‍വേലി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ മെട്രോ റയില്‍, ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുടെ നവീകരണത്തിന് 200 കോടി തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രിക മുന്നോട്ട് വയ്ക്കുന്നു. സ്ത്രീകളുടെ പ്രസവാവധി 12 മാസമായി ഉയര്‍ത്തുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം.
ENGLISH SUMMARY;DMK manifesto
YOU MAY ALSO LIKE THIS VIDEO;