പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരന്‍

Web Desk
Posted on September 29, 2019, 9:40 am

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരന്‍. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. വട്ടിയൂര്‍ക്കാവില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗികമായി അറിയിപ്പ് ഒന്നും ലഭിച്ചില്ലെങ്കിലും കുമ്മനം തന്നെയാണ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത.

നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്. കോണ്‍ഗ്രസ്സും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് കഴിഞ്ഞെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥികളെ ഒന്നും പ്രഖ്യാപിച്ചിരുന്നില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.