Janayugom Online
punnapra

ചരിത്രം പഠിക്കൂ, വായന ഒരു ശീലമാക്കൂ

Web Desk
Posted on July 15, 2018, 9:40 pm

ലോകചരിത്രത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന സംസ്ഥാനമാണ് കേരളം. തിരുവിതാംകൂര്‍-തിരുക്കൊച്ചി-മലബാര്‍ പ്രദേശം ഐക്യകേരളമായി രൂപപ്പെട്ടത് 1956 നവംബര്‍ 1. ഇതെല്ലാം നേടിത്തന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജീവനായി കണ്ട് തൂക്കിലേറ്റ കയ്യൂര്‍ സമരസഖാക്കള്‍ 26 നു താഴെ 16 വരെ പ്രായമുള്ള അപ്പു, അബു, ചിരികണ്ഠന്‍, കുഞ്ഞമ്പുനായര്‍, അബൂബക്കര്‍ എന്നീ യുവതേജസുകളുടെ ചരിത്രം മരണമില്ലാതെ പ്രകൃതിയില്‍ ലയിച്ച് ശ്വാസോച്ഛാസമായി ജീവിക്കുന്നു. സമ്പന്നതയില്‍ വളര്‍ന്ന ടി വി തോമസ് 1910 ജനുവരി രണ്ടിന് ജനിച്ചു. 36-ാം വയസില്‍ ചരിത്രം തിരുത്തിമാറ്റിയ പുന്നപ്ര‑വയലാര്‍ സമരനായകനാകുന്നു. ഐഎഎസ്, ഐപിഎസ് ഉദേ്യാഗം അന്നത്തെ കാലഘട്ടത്തില്‍ കൈവെള്ളയില്‍ എത്തേണ്ട സമ്പന്നത, വിദ്യാഭ്യാസം, സ്വയമ്പന്‍ കൃസ്ത്യാനി, ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായികപ്രതിഭയും എല്ലാമായിരുന്നു. ടി വി തോമസ് എന്ന ടി വി. തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി ടി പുന്നൂസ് ഉള്‍പ്പെടെ കേരള സ്പിന്നേഴ്‌സ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തെങ്ങിന്‍തടത്തില്‍ ഇരുന്ന് ടി വി പുന്നപ്ര വയലാര്‍ സമരത്തിന്റെ നായകനാകാന്‍ പാര്‍ട്ടി തീരുമാനമറിയിക്കുന്നു. പഞ്ചായത്ത് ഇലക്ഷനിലോ, നിയമസഭയിലേക്കോ മത്സരിക്കാനല്ല. മരിക്കാന്‍ തയാറാകണമെന്ന തീരുമാനം. അത് നന്നായി ടി വി നിര്‍വഹിച്ചു. 10 വര്‍ഷമാവുമ്പോള്‍ സിപിഐ മന്ത്രിസഭ 1957ല്‍ അധികാരമേറ്റു. ഈ നാട് വെറുതെ ചുവന്നതല്ല. കമ്യൂണിസ്റ്റുകാരുടെ നേതാവ് പ്രിയപ്പെട്ട പി കൃഷ്ണപിള്ളയുടെ ജീവിതവും മരണസമയത്തെ ത്യാഗവും ഇതെല്ലാം കേരളത്തിന്റെ ചരിത്രമാണ്. 15 വയസ് മുതല്‍ പ്രസ്ഥാനത്തെ സ്‌നേഹിക്കാന്‍ ത്യാഗം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ട പതിനായിരങ്ങളുടെ ത്യാഗമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം. കേരളം ചോരക്കളമാക്കാന്‍ ആഹ്വാനം ചെയ്യുന്ന നേതാക്കളെ നിങ്ങള്‍ക്ക് തെറ്റി. വര്‍ഗസമരങ്ങളിലൂടെ, രാഷ്ട്രീയ സത്യസന്ധതയ്ക്ക് വേണ്ടി രക്തപ്പുഴ ഒഴുക്കിയ ഈ നാട് സത്യസന്ധതയ്ക്ക് ഊന്നല്‍ നല്‍കുന്ന നാടാണ്. ലോകത്തില്‍ തന്നെ ചര്‍ച്ചയാകുന്ന ഈ നാട് മതസൗഹാര്‍ദതയുടെയും പരസ്പര സ്‌നേഹത്തിന്റെയും നാടാണ്. വ്യക്തിബന്ധങ്ങളും സമാധാന പൊതുജീവിതവും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നവരെ കേരള ജനത നന്നായി തിരിച്ചറിയുന്നുണ്ട്. മതസൗഹാര്‍ദം പുലരട്ടെ, ഐക്യകേരളം സിന്ദാബാദ് എന്ന് നമുക്ക് ഒരുമിച്ച് വിളിക്കാം.

പി യു അബ്ദുല്‍കലാം
ആലപ്പുഴ