എംബിബിഎസ് വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകരുത്: എംസിഐ

Web Desk

ന്യൂഡൽഹി

Posted on August 05, 2020, 10:21 pm

പരീക്ഷയിൽ യോഗ്യത നേടാതെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് അടുത്ത ഘട്ടത്തിലേയ്ക്ക് സ്ഥാനക്കയറ്റം നൽകരുതെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എംസിഐ) നിർദ്ദേശം. എംബിബിഎസ് വിദ്യാർത്ഥികളുടെ പരീക്ഷ നടത്തണമെന്നും അതിന്റെ അടിസ്ഥാനത്തിൽ മാത്രമാകണം പ്രൊമോഷൻ നൽകേണ്ടതെന്നും എല്ലാ സർവകലാശാലകളും മെഡിക്കൽ കോളജുകൾക്കും എംസിഐ നിർദ്ദേശം നൽകി.

കോളജുകൾ തുറക്കുന്നത് സംബന്ധിച്ചും സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾ സംബന്ധിച്ചും ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് എംസിഐയുടെ നിർദ്ദേശം.

അവസാന വർഷ പരീക്ഷകൾ പാസാകുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഇന്റേൺഷിപ്പിന് യോഗ്യതയുള്ളു. ഒരു മാസത്തിനുള്ളിൽ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കാനും എംസിഐ നിർദ്ദേശം നൽകി.
Eng­lish sum­ma­ry: Do not give pro­mo­tion to MBBS stu­dents
You may also like this video: