പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനത്തിന് ശേഷവും അമൃത്സറിൽ അതീവ ജാഗ്രത നിർദേശം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. വീടിന് പുറത്തേക്ക് ഇറങ്ങരുത് എന്നും ലൈറ്റുകൾ ഓഫ് ആക്കി വീട്ടിൽ തന്നെ തുടരണമെന്നും നിർദേശം നൽകി. അമൃത്സറിൽ റെഡ് അലർട്ട് തുടരുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അമൃത്സറിൽ തുടർച്ചയായി സൈറൺ മുഴങ്ങി. ഞായറാഴ്ച രാവിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെങ്കിലും ഇപ്പോഴും റെഡ് അലേർട്ട് തുടരുകയാണെന്ന് അമൃത്സർ ജില്ലാ കളക്ടർ പറഞ്ഞു. ജനാലകളിൽ നിന്ന് മാറി നിൽക്കണം റോഡുകളിലോ ബാൽക്കണികളിലോ ടെറസുകളിലോ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.