ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വനവിസ്തൃതി കുറയാന്‍ ഇടയാകുന്ന യാതൊരു നീക്കങ്ങളും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നടത്തരുതെന്ന് സുപ്രീം കോടതി. 2023 ലെ വനസംരക്ഷണ നിയമ ഭേദഗതി ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ഉത്തരവ്. വനവിസ്തൃതി കുറയാന്‍ ഇടയാക്കുന്ന യാതൊരു പ്രവൃത്തിക്കും അനുമതി നല്‍കില്ല. അടുത്ത ഒരു ഉത്തരവുണ്ടാകുന്നത് വരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.