March 23, 2023 Thursday

പൊതു നിരത്തിൽ തുപ്പിയാൽ ഇനി എട്ടിന്റെ പണി! പുതിയ നിയമം പ്രാബല്യത്തിൽ

Janayugom Webdesk
കോഴിക്കോട്
March 9, 2020 8:46 pm

പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ. കോഴിക്കോട് നഗരത്തില്‍ എവിടെയെങ്കിലും തുപ്പിയാല്‍ പരമാവധി ശിക്ഷയായ ഒരു വര്‍ഷം വരെ തടവും 5000രൂപ വരെ പിഴയു൦ ലഭിക്കും.നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരു൦. സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജിന്‍റെതാണ് ഉത്തരവ്. പൊതുസ്ഥലത്ത് ആരെങ്കിലും തുപ്പുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ക്കെതിരെ കേരള പോലീസ് ആക്‌ട് 120 എ പ്രകാരം കേസെടുക്കും. അല്ലാത്തപക്ഷം 5000രൂപ വരെ പിഴയടക്കേണ്ടി വരും.

സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയാനാണ് പോലീസിന്‍റെ നടപടി. നാടും നഗരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ ജനങ്ങളുടെയും കടമയാണെന്നും പോലീസ് ഉത്തരവില്‍ പറയുന്നു.അതേസമയം, കേരള ത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 6 ആയി. ഇറ്റലിയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം നെടുമ്ബാശ്ശേരി വിമാനതാവളത്തിലെത്തിയ മൂന്ന് വയസുകാരിക്കാന് അവസാനമായി കൊറോണ സ്ഥിരീകരിച്ചത്.ഇതോടെ, ഇന്ത്യയിലാകെ കൊറോണ ബാധിതരുടെ എണ്ണം 44ആയി. കര്‍ണാടകയില്‍ ആദ്യ കേസ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നും ദുബായ് വഴി ഇന്ത്യയിലെത്തിയ യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry: Do not spit on road- new law enforce

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.