23 April 2024, Tuesday

Related news

December 18, 2023
August 20, 2023
December 6, 2022
November 27, 2022
May 2, 2022
April 29, 2022
February 8, 2022
January 27, 2022
January 19, 2022
January 14, 2022

ചെറിയ പനികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്: മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2022 5:43 pm

ചെറിയ പനികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎംആര്‍). ചെറിയ പനി, വൈറൽ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം അവ നിർദ്ദേശിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഐസിഎംആര്‍ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. 

ത്വക്ക്, കോശങ്ങള്‍ എന്നിവയിലുണ്ടാകുന്ന അണുബാധകൾക്ക് അഞ്ച് ദിവസവും, സമൂഹവ്യാപനത്തിലൂടെയുണ്ടാകുന്ന ന്യുമോണിയയ്ക്ക് അഞ്ച് ദിവസവും, ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നതിന് ശേഷമുണ്ടാകുന്ന ന്യുമോണിയയ്ക്ക് എട്ട് ദിവസവും എന്നിങ്ങനെ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കണമെന്നും ഐസിഎംആർ വ്യക്തമാക്കി.

ശരിയായ രോഗനിര്‍ണയത്തിന് ചികിത്സ തേടുന്നതാണ് ഉത്തമമെന്നും അതുവഴി, മാരകമായേക്കാവുന്ന പല രോഗങ്ങളും കണ്ടെത്താന്‍ കഴിയുമെന്നും ഐസിഎംആര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ച് രോഗം അകറ്റുന്നതുവഴി മറ്റ് രോഗങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയാതെവരും. കാർബപെനെം എന്ന ആൻറിബയോട്ടിക്കിന്റെ ഉപയോഗത്തിൽ ഇന്ത്യയിലെ വലിയൊരു വിഭാഗം രോഗികൾക്കും പ്രയോജനം ലഭിക്കുന്നില്ല. ഇത്തരം മരുന്നുകള്‍ രോഗാണുക്കളുടെ സ്ഥിരമായ വർദ്ധനവിന് കാരണമാകുന്നുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇ കോളി ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇമിപെനെമിന്റെ പ്രതിരോധം 2016 ൽ 14 ശതമാനത്തിൽ നിന്ന് 2021 ൽ 36 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഇത്തരം ആന്റിബയോട്ടിക്കുകളുടെ ഉപയോഗം രോഗം വര്‍ധിക്കുന്നതിനും മതിയായ രോഗനിര്‍ണയം നടത്തുന്നതിന് തടസമാകുമെന്നും ഐസിഎംആര്‍ മുന്നറിയിപ്പില്‍ പറയുന്നു. 

Eng­lish Sum­ma­ry: Do not take antibi­otics for minor fevers: Indi­an Coun­cil of Med­ical Research warns

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.