Site iconSite icon Janayugom Online

കൊള്ളയടിക്കാനുള്ള അവസരമാക്കി വാക്സിന്‍ യജ്ഞത്തെ മാറ്റരുത്: ബിനോയ് വിശ്വം

binoy viswambinoy viswam

കോവിഡിനെതിരായ സാര്‍വത്രികവും സൗജന്യവുമായ കുത്തിവയ്പ് ജനങ്ങളുടെ അവകാശമാണെന്നും രണ്ടു കമ്പനികള്‍ക്ക് രാജ്യത്തെ കൊള്ളയടിക്കുന്നതിനുള്ള അവസരമാക്കി വാക്സിന്‍ യജ്ഞത്തെ മാറ്റരുതെന്നും സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. 

വിലയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് കണ്ണില്‍പൊടിയിടല്‍ മാത്രമാണ്. ഇപ്പോഴത്തെ കുറഞ്ഞ നിരക്കില്‍ പോലും അവരുണ്ടാക്കുന്ന ലാഭമെത്രയായിരിക്കുമെന്നത് സര്‍ക്കാരിന് എളുപ്പത്തില്‍ കണക്കാക്കാവുന്നതേയുള്ളൂ. അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Eng­lish Summary:Do not turn the vac­cine yaj­na into an oppor­tu­ni­ty to loot: Binoy Vishwam
You may also like this video

Exit mobile version