Web Desk

ഡല്‍ഹി:

November 05, 2020, 3:29 pm

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും അണുനാശിനികള്‍ ഉപയോഗിക്കരുത്: സുപ്രീം കോടതി

Janayugom Online

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും അണുനാശിനികള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. രാസവസ്തുക്കൾ അടങ്ങിയ അണുനാശിനികള്‍ മനുഷ്യരില്‍ ഉപയോഗിക്കരുത്. അണുനാശിനി ടണലുകളും സുപ്രീംകോടതി നിരോധിച്ചു. ഇവ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.

പാർശ്വഫലങ്ങള്‍ കണക്കിലെടുത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊറോണ ബാധിതരുടെ വീടിന് പുറത്ത് പോസ്റ്ററുകള്‍ പതിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ENGLISH SUMMARY: Do not use dis­in­fec­tants in pub­lic places and work­places: Supreme Court

YOU MAY ALSO LIKE THIS VIDEO