നഖം കടി ശീലമുള്ളവരെ?ഒന്ന് ശ്രദ്ധിക്കുക

Web Desk
Posted on May 16, 2020, 6:50 pm

ആരെങ്കിലും നഖം കടിക്കുന്നത് കണ്ട് കഴിഞ്ഞാൽ അയാൾ ആകെ മാനസിക സമ്മർദത്തിലാണെന്നാണ് പൊതുവെയുള്ള ധാരണ. ജനസംഖ്യയുടെ 20–30 ശതമാനം ആളുകൾ തങ്ങൾക്ക് ടെൻഷനുണ്ടാകുമ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴുമാണ് നഖം കടിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലായും കാണപ്പെടുന്നത്. ജേർണൽ ഓഫ് ബിഹേവിയർ തൊറാപ്പി ആൻഡ് എസ്പീരിമെന്റൽ സൈകാട്രീ ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നഖം കടിയേക്കുറിച്ചുള്ള കൂടുതൽ കണ്ടത്തെലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇവരുടെ പഠനമനുസരിച്ച് പ്രൊഫഷണലിസ്റ്റുകളായ ആളുകളാണ് കൂടുതലായും നഖം കടിക്കുന്നത്. എന്തും പെർഫെക്റ്റായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഇവർ ചെറിയ കാര്യങ്ങളിൽ പോലും വേഗത്തിൽ ടെൻഷനടിക്കും. ഇവർക്ക് ഒരിക്കലും അനായാസകരമായി ഒരു കാര്യവും ചെയ്ത് തീർക്കാനാകില്ല. മനസിലുണ്ടാകുന്ന ഈ ആധിയാണ് നഖം കടിയായും മറ്റും പുറത്ത് വരുന്നത്. നഖം കടിക്കുന്നത് നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. 50 ശതമാനവും വിഷം പുറന്തള്ളുന്നത് നഖത്തിലൂടെയാണ്.

Eng­lish sum­ma­ry; Do you have a habit of nail bit­ing?

you may also like this video;