Web Desk

January 04, 2020, 8:46 pm

നിങ്ങൾ തലവേദന വന്നാൽ പല്ലു ഡോക്ടറെ കാണിക്കാറുണ്ടോ? എന്നാൽ കാണിച്ചോളൂ, കാര്യമുണ്ട്

Janayugom Online

തലവേദന വന്നാൽ നിങ്ങൾ പല്ലു ഡോക്ടറെ കാണിക്കാറുണ്ടോ? ഇതെന്ത് ചോദ്യം എന്നാവും എല്ലാവരും ചിന്തിക്കുക. പൊതുവേ എല്ലാവരും തലവേദനയെ അവഗണിക്കാറാണ് പതിവ്. എന്നാൽ ഇനി തലവേദന വന്നാൽ പല്ലു ഡോക്ടറെ കാണിച്ചാേളൂ. ന്യൂറോ മസ്​കുലര്‍ ഡെന്റസ്​ട്രി എന്ന പുതിയ വൈദ്യശാസ്​ത്ര വിഭാഗമാണ്​ ഇത്തരം പ്രശ്​നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. തലവേദന മാത്രമല്ല, ചെവിവേദന, കണ്ണുവേദന, കഴുത്തു വേദന, തോളെല്ല്​ വേദന, ന​ട്ടെല്ല്​ വേദന എന്നിങ്ങനെയുള്ള വേദനകള്‍ക്ക്​ ചിലപ്പോഴൊക്കെ കാരണം നമ്മുടെ താടിയെല്ലുകളില്‍ സംഭവിക്കുന്ന പ്രശ്​നങ്ങളാണ്​. ഭക്ഷണം ചവച്ചരക്കുവാന്‍ നാം ആശ്രയിക്കുന്ന താടിയെല്ലുകളുടെ സന്ധിയിലും സന്ധിയുമായി ബന്ധപ്പെട്ട നിരവധി പേശികളിലുമുണ്ടാവുന്ന ക്രമക്കേടുകള്‍ ശരീരത്തിന്റെ ഇത്തരം ഭാഗങ്ങളിലുണ്ടാവുന്ന അസഹ്യമായ വേദനകള്‍ക്ക്​ കാരണമാവാറുണ്ട്​.

പലപ്പോഴും പലതരത്തിലുള്ള ചികിത്സകള്‍ ചെയ്​തിട്ടും വിട്ടുമാറാത്ത വേദനകള്‍ക്ക്​ കാരണം താടിയെല്ലുകളുടെ സന്ധി​ (Tem­poro­mandibu­lar joint) യില്‍ ഉണ്ടാവുന്ന പ്രശ്​നങ്ങളാണ്​. മുഖത്ത്​ ചെവികളുടെ തൊട്ടുതാഴെയായാണ്​ ഈ സന്ധി സ്ഥിതി ചെയ്യുന്നത്​. കാല്‍മുട്ടുകള്‍, ​കൈമുട്ടുകള്‍, കഴുത്ത്​ എന്നിവ പോലെ മനുഷ്യശരീരത്തില്‍ ഏറ്റവുമധികം ജോലിചെയ്യാന്‍ ബാധ്യസ്ഥമായ ഒരു ഭാഗമാണിത്​. സംസാരിക്കുമ്പോഴും ഭക്ഷണം ചവച്ചരച്ച്‌​ കഴിക്കുമ്പാേഴും ഇടവിടാതെ പ്രവര്‍ത്തിക്കുന്ന ഈ സന്ധിയ്ക്ക്​ തേയ്​മാനമോ പരിക്കുകളോ സംഭവിച്ചുകഴിഞ്ഞാല്‍ ഈ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു​ ബാധിക്കുകയും ബന്ധപ്പെട്ട അവയവത്തില്‍ വേദന സൃഷ്​ടിക്കുകയും ചെയ്യും.

you may also like this video;


ഇത്തരം വേദനകളുടെ മൂലകാരണം പ​ലപ്പോഴും സാധാരണ വൈദ്യപരിശോധനകളിലൂടെ മനസ്സിലാക്കാന്‍ കഴിയാറില്ല. എക്​സ്​റേ, സി.ടി, എം.ആര്‍.​ഐ സ്​കാനുകള്‍ എന്നിവയിലൊന്നും പ്രശ്​നം കണ്ടെത്താനും കഴിയാറില്ല. അതേസമയം, ന്യൂറോ മസ്​കുലര്‍ ഡെന്റസ്​ട്രിയില്‍ വിദഗ്​ധനായ ഒരു ഡോക്​ടര്‍ക്ക്​ ഈ പ്രശ്​നം എളുപ്പത്തില്‍ കണ്ടെത്താനും പരിഹരിക്കാനും കഴിയും. സാധാണ ഭക്ഷണം ചവച്ചരക്കുമ്പോള്‍ താ​ഴത്തെ താടിയെല്ലുകള്‍ മാത്രമാണ്​ ചലിക്കുന്നത്​. മുകളിലെ താടിയെല്ലുകള്‍ തലയോട്ടിയുമായി ചേര്‍ന്ന്​ അനങ്ങാതിരിക്കുന്നു. അതുകൊണ്ടുതന്നെ ചവയ്ക്കുന്നതിലെ ​ചെറിയ വൈകല്യങ്ങള്‍ പോലും പിന്നീട്​ അധികരിച്ച്‌​ താടിയെല്ലുകളുടെ സന്ധികളെ കേടുവരുത്താറുണ്ട്​. വായ്​ അടക്കാനോ തുറക്കാനോ പ്രയാസം, വേദന, തലചുറ്റല്‍, ചെവിയില്‍ മൂളല്‍ തുടങ്ങിയ പ്രശ്​നങ്ങളും ഇതുമൂലം കണ്ടുവരാറുണ്ട്​. വായ്​ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ചെവികളുടെ താഴെയുള്ള ഭാഗത്തുനിന്ന്​ നേരിയ ശബ്​ദമുണ്ടാകുന്നതും രോഗലക്ഷണമാണ്.

മൂക്കിനുള്ളില്‍ ദശ വന്ന് ശ്വാസം മൂക്കിലൂടെ എടുക്കാതെ വായ്​ തുറന്ന്​ ഉറങ്ങുന്നവര്‍, ഉറക്കത്തില്‍ പല്ല് കടിക്കുന്നവര്‍, കൂര്‍ക്കംവലിക്കുന്നവര്‍, ഉറക്കത്തില്‍ ശ്വാസം നിലച്ച്‌​ ഞെട്ടിയുണരുന്നവര്‍ തുടങ്ങിയ പ്രശ്​നമുള്ളവര്‍ക്ക്​ തലവേദന, കഴുത്തു വേദന, തോളെല്ല്​ വേദന തുടങ്ങിയവ വരുകയും പ്രാഥമിക ചികിത്സകള്‍കൊണ്ട്​ ആശ്വാസം ലഭിക്കാതെ വരുകയും ചെയ്യുമ്പോള്‍ ന്യൂറോ മസ്​കുലര്‍ ഡന്റെറിസ്​ട്രിയിലെ ഡോക്​ട​റെ സമീപിക്കേണ്ടതാണ്​. താടിയെല്ലിന്റെ ഘടന മാറുമ്പോള്‍ നാക്കിന്റെ കിടപ്പ് പിറകിലേയ്ക്ക്​ മാറുകയും ഉറങ്ങുമ്പോള്‍ ശ്വാസനാളം അടഞ്ഞ്​ ഓക്സിജന്‍ കുറഞ്ഞ് ശ്വാസം ലഭിക്കാതെ ഞെട്ടിയുണരുകയും ചെയ്യുന്നു. ഈ പ്രശന്​ത്തിലെ അടിസ്​ഥാന കാരണം പലപ്പോഴും താടിയെല്ലുകളുടെ ഘടനയില്‍ വരുന്ന വ്യതിയാനങ്ങളാണ്​. ഒരു ന്യൂറോ മസ്​കുലര്‍ ഡെന്‍റിസ്​ട്രി വിഭാഗത്തിലെ ഡോക്​ടര്‍ക്ക്​ മുഖത്തെ പേശികളില്‍ അമര്‍ത്തിനോക്കി പ്രശ്​നം എളുപ്പത്തില്‍ മനസ്സിലാക്കാം. കൂടാതെ, പ്രത്യേക സെന്‍സറുകള്‍ അടങ്ങിയ ഉപകരണത്തില്‍ രോഗിയെക്കൊണ്ട്​ ശക്തിയായി കടിപ്പിച്ചും താടിയെല്ലുകളുടെ പ്രശ്​നങ്ങള്‍ മനസ്സിലാക്കാനാവും.

തുടര്‍ന്ന്​ താടിയെല്ലുകള്‍ ക്രമീകരിക്കാനുള്ള വ്യായാമ മുറകളും പേശികളെ അയച്ചുവിടാനുള്ള മരുന്നുകളും ഉപയോഗിച്ച്‌​ ചികിത്സ നടത്താവുന്നതാണ്​. അപൂര്‍വം കേസുകളില്‍ ശസ്​ത്രക്രിയകളും ആവശ്യമാവാറുണ്ട്​. വായ്​ തുറന്ന് അടക്കുക മാ​ത്രമല്ല ആഹാരം കഴിക്കുമ്പോള്‍ താടിയെല്ലിനെ മുന്നോട്ടും പിറകോട്ടും ചലിപ്പിക്കുന്ന സങ്കീര്‍ണമായ സന്ധിയാണിത്​​. ഉത്​കണ്​ഠ, മാനസിക സമ്മര്‍ദം തുടങ്ങിയവമൂലം പല്ലുകള്‍ അമര്‍ത്തിഞെരിക്കുന്നതും പ്രശ്​നങ്ങള്‍ സൃഷ്​ടിക്കും. ഇവിടെയുള്ള പേശികള്‍ക്കും അസ്ഥികള്‍ക്കും പ്രശ്​നങ്ങള്‍ ഉണ്ടെങ്കില്‍ വ്യക്തിക്ക്​ കോട്ടുവായ് വരുമ്പോഴും കടുത്ത വേദന അനുഭവപ്പെടാം. അതുകൊണ്ടുതന്നെ വിദഗ്​ധ ചികിത്സകള്‍ക്ക്​ ശേഷവും മുഖത്തെ പേശികളുമായി ബന്ധപ്പെട്ട വേദനകള്‍ വിട്ടുമാറാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍തന്നെ ഈ രംഗത്തുള്ള ഒരു ന്യൂറോ മസ്​കുലര്‍ ഡന്റസ്​ട്രി വിഭാഗത്തിലെ ഡോക്​ടറെ കാണാന്‍ മടിക്കരുത്.

you may also like this video;