Web Desk

June 29, 2021, 2:24 pm

നിങ്ങള്‍ ഓണ്‍ലൈനില്‍ പങ്കാളികളെ ഒളിഞ്ഞു നോക്കാറുണ്ടോ? ഇതാ ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

Janayugom Online

പങ്കാളികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ അവർ അറിയാതെ നിരീക്ഷിക്കുന്ന പ്രവണത നിങ്ങള്‍ക്ക് ഉണ്ടോ? എങ്കില്‍ ഇന്ത്യയില്‍ 74 ശതമാനം ആളുകള്‍ക്കും ഓണ്‍ലൈന്‍ ഒളിഞ്ഞുനോട്ടമുണ്ട് പുതിയ പഠനം. മുതിര്‍ന്നവര്‍ ഉള്‍പ്പടെ തങ്ങളുടെ പങ്കാളി, കാമുകി അല്ലെങ്കില്‍ എന്നിവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നവരാണെന്ന് നോര്‍ട്ടന്‍ ലൈഫ് ലോക്കിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സൈബർ സെക്യൂരിറ്റി സ്ഥാപനമായ നോർട്ടൻറെ 2021ലെ ‘നോർട്ടൻ സൈബർ സേഫ്റ്റി ഇൻസൈറ്റ് റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. തങ്ങളുടെ പങ്കാളിയുടെ ഫോണിൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ സെർച്ച് ഹിസ്റ്ററി അവർ അറിയാതെ പരിശോധിക്കുന്നതാണ് ആദ്യ ഒളിഞ്ഞുനോട്ടത്തിലെ പ്രധാന പരിപാടി. 

കണക്കുകള്‍ പ്രകാരം ഇത്തരം പ്രവർത്തി ചെയ്യുന്നവര്‍ 32 ശതമാനം പേരാണെന്നാണ് റിപ്പോര്‍ട്ട്. ഫോൺ കോളുകൾ, ഇ‑മെയിലുകൾ, ഫോട്ടോകൾ പങ്കാളികളുടെ സന്ദേശങ്ങള്‍ എന്നിവ പരിശോധിക്കുന്നവര്‍ 31 ശതമാനമാണ്. ലൊക്കേഷൻ ആപ്പുകൾ ഉപയോഗിച്ച് പങ്കാളി പോകുന്ന സ്ഥലവും സമയവും ട്രാക്ക് ചെയ്യുന്നവർ 29 ശതമാനം വരുന്നുണ്ട്. അതേസമയം 26 ശതമാനം പേർ പങ്കാളിയുടെ അറിവോടെയാണ് തങ്ങൾ അവരുടെ ഫോൺ പരിശോധിക്കുന്നതെന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ട്. എന്നാല്‍ 25 ശതമാനം പേർ പങ്കാളി അറിയാതെയും, മറ്റ് ആപ്പുകൾ ഉപയോഗിച്ചും പങ്കാളിയുടെ ഫോൺ നിരീക്ഷിക്കുന്നു എന്നും നോർട്ടൺ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പങ്കാളിയുടെ മാനസികവും ശാരീരികവുമായ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് 39 ശതമാനം പേരും പറയുന്നത്. 

അതേസമയം 36 ശതമാനം പേർ എന്താണ് പങ്കാളി ചെയ്യുന്നത് എന്ന് അറിയാനാണ് ഇതെന്ന് പറയുന്നു. 33 ശതമാനം പേർ തങ്ങളുടെ പങ്കാളിയും തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഒരാളെ ഓൺലൈനിൽ ഉണ്ടോ അയാളുടെ പ്രവർത്തനം എന്തെന്ന് അയാളുടെ പബ്ലിക്കായ ഡാറ്റയിൽ നിന്നും മനസിലാക്കുന്നത് തെറ്റല്ല, ഒരു വ്യക്തിയുടെ എല്ലാ പ്രവർത്തനവും അറിയാൻ ടെക്നോളജി ഉപയോഗിക്കുന്നതും, അത് ഒരു പതിവായി മാറുന്നതും പ്രശ്നമാകുമെന്ന് നോർട്ടൻ ഇന്ത്യ സാർക്ക് ഡയറക്ടർ റിതേഷ് ചോപ്ര ഇത് സംബന്ധിച്ച് പറയുന്നു. 

ഇന്ത്യയിലെ മുതിർന്ന വ്യക്തികളിൽ പകുതിയിൽ ഏറെപ്പേർ തങ്ങളുടെ ഇപ്പോഴത്തെ അല്ലെങ്കിൽ മുൻപത്തെ കാമുകിയെ അല്ലെങ്കിൽ കാമുകനെ, പങ്കാളിയെ അവരുടെ സൈബർ ലോകത്തെ എന്താണ് ചെയ്യുന്നതെന്ന് എല്ലാം ഒളിഞ്ഞു നോക്കുന്നുണ്ട്. പിടിക്കപ്പെടില്ലെന്ന് വിശ്വാസത്തോടെയാണ് അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. 51 ശതമാനം പേർ തങ്ങളെ ആരെങ്കിലും ഓൺലൈനിൽ നിരീക്ഷിക്കുന്നത് ഭയക്കുന്നില്ല എന്നാണ് കണ്ടെത്തല്‍. നിരീക്ഷിക്കാൻ മറ്റ് സാങ്കേതിക മാര്‍ഗങ്ങളായ ‘സ്റ്റാക്ക് വെയർ, ‘ക്രിപ്പ് വെയർ’ തുടങ്ങിയ സംവിധാനങ്ങൾ സംബന്ധിച്ച് 32 ശതമാനം പേർക്കും അറിയില്ലെന്ന് സർവേ പറയുന്നു.

ENGLISH SUMMARY:Do you spy on your part­ners online? Here is the shock­ing study report
You may also like this video