Thursday
22 Aug 2019

ചെറുയാത്രാവിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകര്‍ ദമ്പതികളും മകളും മരിച്ചു

By: Web Desk | Saturday 10 August 2019 8:02 PM IST


വാഷിങ്ടണ്‍: ഫിലാഡെല്‍ഫിയയില്‍ ചെറുയാത്രാവിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകര്‍ ദമ്ബതികളും മകളും മരിച്ചു. ഡോക്ടര്‍ ജസ്‌വീര്‍ ഖുറാന(60), ഭാര്യ ഡോ.ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ ഖുറാന (19)എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഡല്‍ഹി എയിംസില്‍ ഗവേഷകരായിരുന്ന ദമ്ബതികള്‍ 20 വര്‍ഷത്തോളമായി യു.എസിലാണ്. ഖുറാനയ്ക്ക് പൈലറ്റ് ലൈസന്‍സ് ഉണ്ടായിരുന്നു. സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിമാനം പറത്തിയിരുന്നത് ഖുറാന തന്നെയാണ്. നോര്‍ത്ത് ഈസ്റ്റ് ഫിഡാഡെല്‍ഫിയ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ഒഹിയോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്ബാണ് തകര്‍ന്നു വീണത്.