February 1, 2023 Wednesday

കൊറോണ ഇല്ലെന്ന് ഡോക്ടര്‍; മരണ കാരണം കൊറോണ

Janayugom Webdesk
ഭോപ്പാല്‍
April 10, 2020 8:40 am

തനിക്ക് കൊറോണ വൈറസ് ബാധയില്ലെന്ന വാദവുമായി എത്തിയ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഡോ. ശത്രുഘന്‍(62) പഞ്ച്വനിയാണ്​ മരണപ്പെട്ടത്. ചികിത്സയുടെ ഭാഗമായി കോവിഡ് രോഗിയുമായി അടുത്തിഴപഴകേണ്ടി വന്ന ഡോക്ടര്‍ക്ക് നാലു ദിവസം മുമ്പാണ് കോവിഡ് ബാധയേറ്റതെന്ന്​ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തനിക്ക് രോഗമൊന്നുമില്ലെന്ന് അവകാശപ്പെട്ടു കൊണ്ട് ഇയാള്‍ ഒരു വീഡിയോ സന്ദേശം പുറത്ത് വിട്ടു. കോവിഡ് രോഗിയുമായി അടുത്തിടപഴകിയെന്നും നിലവില്‍ രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണെന്നും ഇന്‍ഡോറിലെ ചീഫ്​ മെഡിക്കല്‍ ഹെല്‍ത്ത്​ ഓഫീസര്‍ ഡോ. പ്രവീണ്‍ ജാധിയ പറഞ്ഞു. മധ്യപ്രദേശിലെ കോവിഡ്​ ഹോട്​സ്​പോട്ടായ ഇൻഡോര്‍ നഗരത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. നിലവില്‍ 213 പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.