ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. ലോക്നായിക് ജയ് പ്രകാശ് ആശുപത്രിയിലെ മുതിര്‍ന്ന അനസ്തേഷ്യ സ്പെഷലിസ്റ്റായിരുന്ന ഡോ അഷിം ഗുപ്ത(56) ആണ് മരിച്ചത്. ജൂണ്‍ ആറിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യം ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ ക്വാറന്റെെനിലേക്ക് മാറ്റുകയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2889 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 83,077 ആയി. 27,847 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. 52,607 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 156 പേരാണ് രാജ്യതലസ്ഥാനത്ത് മരിച്ചത്. ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 2,623 ആയി .
English summary: Doctor died in delhi due to covid
You may also like this video: