Web Desk

കൊച്ചി

May 03, 2021, 2:38 pm

കെ ബാബു വിജയിച്ചത് ബിജെപി വോട്ടുകള്‍ നേടി: ഡോ. കെഎസ് രാധാകൃഷ്ണന്‍

Janayugom Online

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു വിജയിച്ചത് ബിജെപിയുടെ വോട്ട് കൊണ്ടാണെന്നു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. കെ എസ് രാധാകൃഷ്ണന്‍ തുറന്നടിച്ചു. കൂട്ടത്തോടെയാണ് ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. വോട്ടുകള്‍ മറിച്ചു നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം മറുപടി പറയണമെന്നും ബിജെപിക്ക് തൃപ്പൂണിത്തുറ മണ്ഡലത്തിവലുള്ള വോട്ടുകള്‍ എവിടെ പോയി എന്നും പറയാനുള്ള ബാധ്യത പാര്‍ട്ടി നേതൃത്വത്തിനുണ്ടെന്നും അദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍  ബിജെപി ‑യുഡിഎഫ് ബന്ധം  ഉണ്ടെന്ന്  തെരഞ്ഞെടുപ്പ് വേളയിലും തുടര്‍ന്നും എല്‍ഡിഎഫ്   വ്യക്തമാക്കിയതാണ്.  ഡോ. രാധാക‍ൃഷ്ണന്‍റെ വെളിപ്പെടുത്തലോടെ കൂടുതല്‍  പുറത്തായിരിക്കുകയാണ്. ബിജെപിയുടെ നിലപാട് ഇത്തരത്തിലാണെങ്കില്‍ ആ പര്‍ട്ടിയില്‍ തുടരാനാവില്ലെന്നും പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍മാരില്‍ ഒരാളുകൂടിയായ ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

Eng­lish summary:Election Result 2021
You may also like this video: