കുടുംബത്തിന് രോഗം പകരാതിരിക്കാൻ ഡോക്ടർ സ്വന്തം കാറിൽ താമസമാക്കി മധ്യപ്രദേശിലെ ഡോക്ടർ. ഭോപ്പാല്‍ ജെപി ആശുപത്രിയിലെ ഡോക്ടറായ സച്ചിൻ നായക് ആണ് കോവിഡ് വ്യാപനം തടയാനായി ഇത്തരത്തിലൊരു ത്യാഗം ചെയ്യുന്നത്.
ആശുപത്രിയിലെ നിരവധി ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്റെ ഡ്യൂട്ടി കഴിഞ്ഞാൽ സ്വന്തം കാറിലാണ് ഡോക്ടർ ബാക്കി സമയം ചെലവഴിക്കുന്നത്. ഭാര്യയേയും മക്കളേയും രോഗബാധയേല്ക്കുന്നതിൽ നിന്നും തടയാനാണ് ഡോ. സച്ചിന്റെ ഈ മുൻകരുതൽ. ആശുപത്രിക്ക് സമീപത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറിൽ നിത്യോപയോഗ വസ്തുക്കളും വിനോദത്തിനായി പുസ്തകങ്ങളും സച്ചിൻ ഒരുക്കിയിട്ടുണ്ട്. ഒരാഴ്ചയോളമായി ഡോക്ടർ കാറിൽ തന്നെയാണ് താമസിക്കുന്നത്. ഡോ. സച്ചിന്റെ കരുതലിനെ പ്രശംസിച്ച് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തിയിരുന്നു.
ENGLISH SUMMARY: doctor on covid duty lives in car due to the safety of family
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.