ഡോക്ടറുടെ ആത്മഹത്യ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Web Desk

കൊല്ലം

Posted on October 07, 2020, 6:09 pm

ശസ്ത്രക്രിയക്കിടയിൽ കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വിമർശനം നേരിട്ടതിന്റെ പേരിൽ ഡോക്ടർ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
ഡോ. അനൂപിന്റെ ക്ലിനിക്കൽ ശസ്ത്രക്രിയക്ക്  വിധേയയായ  കുട്ടി മരിക്കാനിടയായതിനെ കുറിച്ചും അന്വേഷിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. 

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരു  മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി. ഡോക്ടർക്ക് മനസംഘർഷം ഉണ്ടായ സംഭവങ്ങളിലേക്ക് നയിച്ച സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് പരാതിക്കാരൻ  ആവശ്യപ്പെട്ടു. കുട്ടി മരിക്കാനിടയായ സാഹചര്യം മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. 

ENGLISH SUMMARY:Doctor sui­cide: Human Rights Com­mis­sion orders probe
You may also like this video