കോഴിക്കോട് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Web Desk

കോഴിക്കോട്

Posted on July 21, 2020, 2:05 pm

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്‍ആര്‍എച്ച്എം താല്‍കാലിക ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവാഹ ആവശ്യത്തിന് ഈ മാസം നാല് മുതല്‍ ഇദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു.

കണ്ണൂര്‍ പാറക്കടവില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് രോഗബാധയുണ്ടായത് എന്നാണ് സൂചന.ഡോക്ടര്‍ അവിധിയിലായിരുന്നതിനാല്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകള്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങള്‍ 20 പേരില്‍ കൂടതല്‍ പാടില്ല. ആര്‍ആര്‍ടി അനുമതി ഇല്ലാതെ വിവാഹവും മരണവും രജിസ്റ്റര്‍ ചെയ്യില്ല. നിയന്ത്രണം പാലിക്കുന്നുവെന്ന് പരിശോധിക്കാനാണ് കളക്ടര്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഒത്തു ചേരല്‍ ഒഴിവാക്കാന്‍ സംഘടനകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയും സമ്ബര്‍ക്ക വ്യാപനം കൂടിയാല്‍ ജില്ലാ ലോക്ക് ഡൗണ്‍ലേക്ക് പോകേണ്ടി വരുമെന്നു ജില്ലാ ഭരണ കൂടം അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ ഇന്നലെ 92 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 44 പേര്‍ക്കും കൊറോണ ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.
Eng­lish sum­ma­ry: Doc­tor test­ed covid pos­i­tive
You may also like this video: