October 6, 2022 Thursday

Related news

August 12, 2022
June 24, 2022
June 21, 2022
May 13, 2022
February 24, 2022
January 24, 2022
January 23, 2022
January 18, 2022
January 15, 2022
November 4, 2021

കോവിഡ് ബാധിതനായ വയോധികനെ ഡോക്ടർ ലൈംഗികമായി പീഡനത്തിനിരയാക്കിയതായി പരാതി

Janayugom Webdesk
മുംബൈ
May 4, 2020 2:32 pm

കോവിഡ് ബാധിതനായ വയോധികനെ ഡോക്ടർ ലൈംഗികമായി പീഡനത്തിനിരയാക്കിയതായി പരാതി.
സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ പ്രവേശിപ്പിച്ച നാല്‍പത്തിനാലുകാരനാണ് പരാതി നൽകിയത് സംഭവത്തില്‍ മുപ്പത്തിനാലുകാരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മുംബയ് സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം
സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപാണ് ഡോക്ടര്‍ ജോലിയില്‍ പ്രവേശിച്ചത്.ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം, കൊവിഡ് ബാധിതനുമായി അടുത്തിടപഴകിയതിനാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘ഡോക്ടര്‍ ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. അതിനുശേഷം അറസ്റ്റ് ചെയ്യും’- പൊലീസ് പറഞ്ഞു. അതേസമയം, ഡോക്ടറെ പിരിച്ചുവിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.“ഡോക്ടര്‍ ആദ്യ ദിവസത്തെ ഡ്യൂട്ടിയിലായിരുന്നു, മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഞങ്ങള്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും, ഡോക്ടറുടെ സേവനം അവസാനിപ്പിക്കുകയും ചെയ്തു. “ആശുപത്രി അധികൃതർ അറിയിച്ചു.

you  may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.