കൊറോണ വൈറസില്‍ ലോകം മൊത്തം പേടിയിലാണ്ട് നില്‍ക്കുമ്ബോള്‍ കൊറോണ വൈറസിനെഴുതിയ ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. കൊറോണ വൈറസിനൊരു തുറന്ന കത്തെഴുതിയത് ഡോക്ടര്‍ റെജിയാണ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കൊറോണയ്ക്ക് കത്തെഴുതിയിരിക്കുന്നത്.
ഒരുപാടുപേരുടെ റിക്വസ്റ്റ് കണക്കിലെടുത്തു ഞാൻ എന്റെ പോസ്റ്റ് മലയാളത്തിലാക്കിയിട്ടുണ്ട് വായിച്ചു നോക്കൂ.…..
Drreji Divakar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಫೆಬ್ರವರಿ 8, 2020
കത്തിന്റെ പൂർണ രൂപം ഇങ്ങനെ
ഹായ് കൊറോണ വൈറസ്
ഞാന്‍ ഡോക്ടര്‍ റെജി നമ്മള് മുന്‍പ് പരിചയപ്പെട്ടിട്ടുണ്ട് . അത് കുറച്ചുകാലം മുന്‍പാണ് . അന്ന് ഞാന്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു . ആ സമയത്താണ് ഞാന്‍ നിങ്ങളുടെ ലോകത്തേക്കാദ്യമായി കാലെടുത്തുവച്ചത് .അതെ രോഗാണുക്കളുടെ അപകടകരമായ ലോകത്തേക്ക് . അന്ന് നിന്നെയും നിന്റെ കൂട്ടുകാരെക്കുറിച്ചുമൊക്കെ ഞങ്ങള്‍ വളരെ വിശദമായിത്തന്നെ പഠിച്ചിരുന്നു. പക്ഷെ ഇപ്പൊ തിരിഞ്ഞു നോക്കുമ്ബോ തോന്നുന്നു അന്ന് ഞങ്ങള്‍ നിന്നെ ശരിയായി മനസ്സിലാക്കിയിട്ടണ്ടായിരുന്നില്ലെന്ന്. .റൈനോ വൈറസ് അഡിനോ വൈറസ് എന്നിവരെപോലെ ജലദോഷമുണ്ടാക്കുന്ന ഒരു സാധാരണക്കാരനായിട്ടാണ് അന്ന് നിന്നെപ്പറ്റി കരുതിയിരുന്നത് .നീ ഇത്ര ഉപദ്രവകാരിയാണെന്ന് അന്നൊരിക്കലും തോന്നിയിരുന്നില്ല. നിങ്ങളില്‍ ചിലരുടെ രുപമാറ്റത്തെ (ജനിതക മാറ്റം) ക്തുറിച്ച് അന്നു ഞങ്ങള്‍ പൊഠിച്ചിരുന്നു പക്ഷെ അവിടെയും നീ ഞങ്ങള്‍ക്കു പിടി തന്നില്ല. നീ മിടുക്കനാണ് നല്ല നടനും .അന്നൊക്കെ ഞങ്ങള്‍ എബോള മാര്ഗബര്ഗ് ഹാന്റാ ലാസ്സ എന്നിവരുടെ പുറകെയായിരുന്നു .അപകടകാരികളായ കളിക്കാരുടെ ലിസ്റ്റില്‍ അവരായിരുന്നല്ലോ മുന്‍പന്തിയില്‍ . പക്ഷെ അന്നേ നിന്നെ ഞാന്‍ ശ്രദ്ദിച്ചിരുന്നു . നിന്റെ ചുറ്റുമുള്ളയാ പ്രകാശ വലയം എനിക്ക് വലിയ ഇഷ്ടമായിരുന്നു.
എംബിബിസ് കഴിഞ്ഞു ഞാന്‍ ഗൈനെക്കോളജിയില്‍ പിജി എടുത്തതിനുശേഷം ഷൊര്‍ണുരില്‍ ഇന്‍ഫര്‍ട്ടിലിറ്റി ട്രെയിനിങിലായരുന്ന സമയത്തായിരുന്നു നിന്റെ ആദ്യത്തെ വേഷപ്പകര്‍ച്ച 2002ല്‍ സാര്‍സ് കൊറോണ വൈറസായി. സത്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും അത് നീ തന്നെയാണെന്ന് വിശ്വസിക്കയാനായില്ല . എണ്ണായിരത്തോളം ആള്‍ക്കാരെയാണ് നീയന്ന് ആക്രമിച്ചത് എഴുന്നൂറ്റിഎഴുപത്തഞ്ചോളം പേരെ നീ കൊന്നൊടുക്കി . അക്രമാസക്തനായ നിന്നെ വരുതിയിലാക്കാന്‍ അന്നാറുമാസത്തോളം എടുത്തു.പിന്നീടങ്ങോട്ടേക്കുള്ള പതുവര്ഷത്തേക്കു നീ മൗനത്തിലായിരുന്നു നിന്റെ മൗനം പശ്ചാത്താപമായിക്കരുതി ഞങ്ങള്‍ നിന്നോട് ക്ഷമിക്കാനൊരുങ്ങുകയായിരുന്നു അപ്പോഴാണ് നിന്റെ രണ്ടാമത്തെ വേഷപ്പകര്‍ച്ച. മെര്‍സ് കൊറോണ വൈറസ് ആയി 2012ല്‍ .അന്നും നീ പത്തു മുന്നൂറു പേരെ കൊന്നു ആ സംഭവത്തോടെ ഞങ്ങള്ക്കൊരുകാര്യം മനസ്സിലായി .കൊണ്ടും കൊടുത്തും കൊന്നും കൊലവിളിച്ചും നീ ശരിക്കും ഒരു കൊടും കുറ്റവാളിയായിക്കഴിഞ്ഞു എന്ന് .ഇനി ഒരു തിരിച്ചു നടത്തം നിനക്കുണ്ടാവില്ലെന്നു .
അന്നത്തെ ആക്രമണത്തിന് ശേഷം ഒരു പത്തുവര്‍ഷത്തേക്കെങ്കിലും നീ ശാന്തനായിരിക്കും എന്നാ ഞങ്ങള്‍ കരുതിയിരുന്നത് .അതിനുള്ള ക്ഷമയൊന്നും നീ കാണിച്ചില്ല ..ഇപ്പൊ 2019 ഡിസംബറില്‍ ചൈനയില്‍ നീ വീണ്ടും പുതിയ രൂപത്തിലെത്തി നോവല്‍ കൊറോണ വൈറസായി.ഒന്നുമറിയാത്ത ഇരുപതിനായിരത്തോളം പേരെയാണ് നീ ആക്രമിച്ചത്. അതും പോരാഞ്ഞു പത്തു നാനൂറ്റമ്ബത് പേരെ നീ കൊന്നുകളഞ്ഞു .നീയെന്തിനാണിതൊക്കെ ചെയ്യുന്നത്തെന്നു മനസ്സിലാവുന്നില്ല.നിനക്കിതുകൊണ്ടെന്തു നേട്ടമെന്നും.ഒന്നു മനസ്സിലാക്കിക്കിക്കൊള്ളൂ .നീ ഏറ്റവും വെറുക്കപെട്ടവനാവുന്നതു നീ അറിയുന്നില്ല . പത്തു പതിനെട്ടു വര്‍ഷം കൊണ്ട് നിന്റെ ആത്മവിശ്വാസം എത്രക്കു വളര്‍ന്നു വലുതായി എന്നു ഞങ്ങള്‍ക്കു മനസ്സിലായതു നീ ഞങ്ങളെ തൊട്ടുകളിക്കാന്‍ തുടങ്ങിയപ്പോഴാണ് .നീ നോക്കുമ്ബോള്‍ ഇവിടെ മുക്കിനു മുക്കിനു പാര്‍ട്ടികളും അതിലേറെ മതങ്ങളും .ഇതിനൊക്കെ പോരാത്തേന് മിണ്ടുന്നതിനൊക്കെ കൊടിപിടുത്തവും ധര്‍ണയും .
ഞങ്ങളെ തകര്‍ക്കാന്‍ എളുപ്പമാണെന്ന് നീ കരുതിയിട്ടുണ്ടാവും നിനക്ക് തെറ്റി .ഞങ്ങളുടെ വഴക്കും ബഹളവും ഒക്കെ ഒരു വഴിക്കു പക്ഷെ ഞങ്ങളിലൊരാള്‍ക്കൊരു പ്രശനം വന്നാല്‍ പിന്നെ ഭരണപക്ഷവുമില്ല പ്രതിപക്ഷവുമല്ല ജാതിയും മതവുമില്ല .പിന്നെ ഞങ്ങളെല്ലാം ഒറ്റക്കെട്ട് ഒരൊറ്റ മനസ്സ് ഒരേ ചിന്ത . ഈയിടെ കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ സമയത്തും നിപ്പ ഔട്ട്ബ്രേക്കിന്റെ സമയത്തും നിനക്കതു ബോധ്യപ്പെട്ടിട്ടുണ്ടായിരിക്കും.ഇവിടെ ഞങ്ങള്‍ക്കു ശക്തമായ ഒരു ഗവെണ്മെന്റും എന്തിനും മുന്പില്നിന്നു നയിക്കാന്‍ ശൈലജ ടീച്ചറെപ്പോലുള്ള നേതാക്കളുമുണ്ട് .സുശക്തമായ ഒരു ഹെല്‍ത്ത് കെയര്‍ സിസ്റ്റവും സ്റ്റാഫും പിന്നെ എന്തുകാര്യത്തിനു എപ്പോവേണമെങ്കിലും രോഗികള്‍ക്കായി സമയം കണ്ടെത്തുന്ന ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫ്സും ഉണ്ട് .ഇതിനെല്ലാം പുറമെ എല്ലാ പിന്തുണയും സപ്പോര്‍ട്ടും ആയി നിക്കുന്ന ജനങ്ങളും ഉണ്ട് . അതുകൊണ്ടു നിര്‍ത്തിക്കോളൂ നിന്റെയീ കൊലവിളി .ഞങ്ങളെ തകര്‍ക്കാനൊന്നും നീയായിട്ടില്ല .ഞങ്ങള്‍ മാത്രമല്ല ചൈനക്കാരെയും. അല്ലെങ്കി തന്നെ നീ അത്രക്കൊന്നും നിഗളിക്കേണ്ട who യും ഗവേഷകരും സയിന്റിസ്റ്റുമാരും നിന്റെ പുറകെത്തന്നെയുണ്ട് .നിന്നെ വരുതിയിലാക്കാനുള്ള മന്ത്രം (വാക്സിന് )അവര്‍ കണ്ടെത്താതിരിക്കില്ല .ആര്‍ക്കറിയാം ഇത് നിന്റെ അവസാനത്തെ വേഷപ്പകര്ച്ചയായിരിക്കില്ലന്നു .സൂക്ഷിച്ചോളൂ .സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ടന്നല്ലേ പഴമൊഴി .
വാല്‍ക്കഷണം
———————
കൊറോണ വൈറസ് റൈനോ വൈറസിനെപ്പോലെയും അഡിനോ വൈറസിനെപ്പോലെയും ജലഒദോഷമുണ്ടാക്കുന്ന ഒരു വൈറസാണ് . ജലദോഷമുള്ള ഒരാളുടെ സ്രവത്തില്‍ നിന്നാണിതാദ്യമായി വേര്‍തിരിച്ചെടുത്തത്. സാധാരണഗതിയില്‍ ഇവ അപകടകാരികളല്ല എന്നാല്‍ ഇവയില്‍ ജനിതകമാറ്റങ്ങള്‍ വരുമ്ബോള്‍ ഇവക്ക് വളരെ അപകടകാരികളായ പുതിയ വൈറസുകളായി മാറാനുള്ള കഴിവുകളുണ്ട്.അതുതന്നെയാണ് സാര്‍സും മെഴ്സും പിന്നെ പുതിയ നോവല്‍ കൊറോണ വൈറസും ഉണ്ടാവാനുള്ള കാരണവും.
English Summary: Doctor write letter to corona virus become viral
You may also like this video