പാക് അധിനിവേശ കശ്മീരിൽ പഠിച്ച ഡോക്ടർമാർക്ക് വിലക്ക്

Web Desk

ന്യൂഡൽഹി

Posted on August 13, 2020, 9:25 pm

പാക് അധിനിവേശ കശ്മീരിലെ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് ഇന്ത്യയിൽ വിലക്ക്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് പാക് അധിനിവേശ കശ്മീരിൽനിന്നുള്ള ഡോക്ടർമാർക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയത്.
‘കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ മേഖലയുടെ ഒരു ഭാഗത്ത് പാകിസ്ഥാൻ നിയമവിരുദ്ധമായും ശക്തിപ്രയോഗത്തിലൂടെയും കടന്നുകയറിയിരിക്കുന്നു. പാകിസ്ഥാൻ കൈയടക്കിയ മേഖലയിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ആവശ്യമാണ്. എന്നാൽ പാക് അധീന മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇതുവരെ അത്തരം അനുമതി ലഭിച്ചിട്ടില്ല’ . ഉത്തരവിൽ പറയുന്നു.
അതിനാൽ, പാക് അധിനിവേശ മേഖലയിലെ മെഡിക്കൽ കോളജുകളിൽ നിന്നുള്ള യോഗ്യത നേടിയ ഒരാൾക്ക് മെഡിക്കൽ കൗൺസിലിന്റെ അനുമതിക്കായി അപേക്ഷിക്കാനാകില്ലായെന്നും ഉത്തരവിൽ പറയുന്നു.

you may also like this video