October 3, 2022 Monday

Related news

July 5, 2022
June 20, 2022
December 12, 2021
November 26, 2021
November 1, 2021
August 9, 2021
June 30, 2021
June 12, 2021
June 5, 2021
June 2, 2021

അതീജീവന മന്ത്രവുമായി ഡോക്ടർമാരുടെ നൃത്താവിഷ്കാരം; വൈറലായി വീഡിയോ

Janayugom Webdesk
കോഴിക്കോട്
May 21, 2020 9:25 pm

മഹാമാരിയുടെ കാലത്ത് അതീജീവനത്തിൻ്റെ ഹൃദയമന്ത്രവുമായി ഒരു കൂട്ടം ഡോക്ടർമാരുടെ നൃത്താവിഷ്കാരം. കോ വിഡ് 19 ലോകമെങ്ങും പേടിപെയ്യിക്കുമ്പോൾ മരുന്നിനൊപ്പം സ്വാന്ത്വനവും ബോധവത്കരണവും പകരാൻ ചിലങ്ക കെട്ടിയിരിക്കുന്നത് കോഴിക്കോട് ആസ്റ്റർ മിംസിലെ അഞ്ച് ഡോക്ടർമാരാണ്.

കഥകളിയും സെമി ക്ലാസിക്കൽ നൃത്തവും സമന്വയിക്കുന്ന നൃത്താവിഷ്കാരത്തിന് അഞ്ചുമിനുട്ടാണ് ദൈർഘ്യം. പ്രമുഖ നടൻ ജോയ് മാത്യു അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പേജിൽ പ്രകാശനം ചെയ്ത വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

കഥകളിയിലാണ് തുടക്കം. ശ്രീകൃഷ്ണനും സഹോദരി സുഭദ്രയുമാണ് അരങ്ങത്ത്. പിന്നീടത് വിവിധ നർത്തകികൾ തീർക്കുന്ന നൃത്തചുവടുകളുടെ മാസ്മരികതയിലൂടെ കോവിഡ് പ്രതിരോധത്തിനായുള്ള പുതിയ പാഠo തീർക്കുകയാണ്. മാധ്യമ പ്രവർത്തകൻ എസ്.എൻ.രജീഷാണ് സംവിധാനം നിർവഹിച്ചത്.

സുശോഭ് നെല്ലിക്കോട്  ക്യാമറയും ഡോ.സുധ കൃഷ്ണനുണ്ണി, ഡോ. ഉമ രാധേഷ്, ഡോ. ദിവ്യ പാച്ചാട്ട്, ഡോ. വിനീത വിജയരാഘവൻ, ഡോ. ഉമ രാധേഷ്, ഡോ. ശ്രീവിദ്യ എൽ.കെ.എന്നിവരാണ് അരങ്ങിൽ. ഗാനരചന: അരുൺ മണമൽ,ആലാപനം: വിനീത, സാങ്കേതിക സഹായം: നന്ദകുമാർ എം.കെ. അനിൽ [ ബാബു]
എഡിറ്റിംഗ് : മനു ഗോവിന്ദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.