ഇത്തവണത്തെ ഡോക്‌ടേഴ്സ് അവാര്‍ഡ് എല്ലാ ഡോക്‌ടര്‍മാര്‍ക്കും: മന്ത്രി കെ കെ ശെെലജ

Web Desk

തിരുവനന്തപുരം

Posted on July 01, 2020, 5:36 pm

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വി‍ഡിയോ കോണ്‍ഫറസിലൂടെ ഡോക്‌ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ കെ ശെെലജ. വലിയ സേവനമാണ് കോവിഡ് കാലത്ത് ഡോക്‌ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും ആദരവെന്നും മന്ത്രി പറഞ്ഞു. സാധാരണ എല്ലാ വര്‍ഷവും വളരെ വിപുലമായ രീതിയിലാണ് ഡോക്‌ടര്‍മാരുടെ ദിനം ആചരിക്കുന്നത്. എന്നാല്‍ ഇത്തവണ എല്ലാ ഡോക്‌ടര്‍മാരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ്. അതിനാല്‍ തന്നെ മികച്ച ഡോക്‌ടര്‍മാര്‍ക്ക് നല്‍കുന്ന അവാര്‍ഡ് ഇത്തവണ വേണ്ടെന്ന് വച്ചു.

കോവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകയാകുന്നതിന്  പിന്നില്‍ ഡോക്ടര്‍മാരുടെ പങ്ക് വളരെ വലുതാണ്. ഇപ്പോഴും നമ്മള്‍ സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ല. പലര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നുണ്ടെങ്കിലും പിന്നീടാണെങ്കിലും അവരുടെ സമ്പര്‍ക്കം കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY: DOCTORS DAY AWARD TO ALL DOCTORS

YOU MAY ALSO LIKE THIS VIDEO