March 29, 2023 Wednesday

Related news

October 23, 2022
October 2, 2022
September 25, 2022
August 10, 2022
January 18, 2022
December 31, 2021
November 18, 2021
September 22, 2021
July 12, 2021
June 9, 2021

ഡോക്ടര്‍ പറയുന്നു ഞങ്ങള്‍ നിസ്സഹായരാണ്; കുറിപ്പടിയിലെ കൈയക്ഷരത്തെ പരിഹസിച്ചവര്‍ അറിയാനായി

Janayugom Webdesk
January 13, 2021 1:14 pm

കോവിഡ് മഹാമാരിക്കാലത്ത് രാപകലില്ലാതെ സേവനം നടത്തുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഓരോ ദിവസവും ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍ക്ക് നന്ദി പറയുന്ന ഒരുപാട് പേരുണ്ട്. അതിനിടെയിലാണ് അവ്യക്തമായ രീതിയില്‍ മരുന്ന് കുറിപ്പടി എഴുതിയെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങള്‍ നിറയെ ഡോക്ടര്‍ക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നത്.

ഈ സാഹചര്യത്തില്‍ ശ്രദ്ധയമാവുകയാണ് ഗൈനക്കോളജിസ്റ്റായ ഡോ റീന എൻ. ആര്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വെച്ച് പോസ്റ്റ്. ഒരു ദിവസം നൂറിലധികം രോഗികള്‍ ചികിത്സ തേടുന്ന ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് താനെന്നും ഇതുപോലെ തന്നെയാണ് ആരോപണ വിധേയനായ ഡോക്ടറുമെന്ന് റീന പറയുന്നു.

വിവാദമായ മരുന്നുകുറിപ്പടി ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങാൻ നിർദേശിച്ചവയാണ്. ആശുപത്രി ഫാർമസിയിൽ കാണിച്ചാൽ, അല്ലെങ്കിൽ ഒരു ഫോൺ വിളിയിൽ ഒഴിവാക്കാമായിരുന്ന പ്രശ്നം  ലോകത്താകമാനമുള്ള മലയാളികളിലേക്ക് എത്തിക്കുകയും സിസ്റ്റത്തിൽ നിലനിൽകുന്ന അപാകതകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പർവതീകരിച്ച് ഡോക്ടർമാരുടെ മാത്രം പിഴവായി   ചിത്രീകരിക്കുകയും ചെയ്യുന്നത്, പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് പൊതുജനങ്ങൾക്ക് പരമാവധി സേവനം നൽകുന്ന സർക്കാർ ഡോക്ടർമാരുടെ  മനോവീര്യം കെടുത്താനേ ഉപകരിക്കൂവെന്നും കുറിപ്പിൽ പറയുന്നു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡോക്ടറുടെ കൈയ്യക്ഷരം ആണല്ലോ ചർച്ചാവിഷയം.…

കൈയ്യഷരത്തിൻ്റെ ചന്തവും വൃത്തിയും പോയിട്ട്, കൈയ്യക്ഷരം തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

കേരളത്തിലെ ഒരു കോർപറേറ്റ് ഹോസ്പിറ്റലിലും ഡോക്ടർമാർ സ്വന്തം കൈപ്പടയിലല്ല മരുന്ന് കുറിപ്പടി കൊടുക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പോലും ഓഫീസ് ഫയലുകളും ഉത്തരവുകളും കമ്പ്യൂട്ടർ വൽകൃതമായിട്ട് ഏറെ നാൾ കഴിഞ്ഞു. മരുന്നു കുറിപ്പടികളും മറ്റും കമ്പ്യൂട്ടർ വൽകൃതമാക്കാനുള്ള e health നടപടികൾ ആരംഭിച്ചുവെങ്കിലും കോവിഡ് മഹാമാരി പടർന്നു പിടിച്ച് കാര്യങ്ങൾ അവതാളത്തിലാക്കി എന്നത് എല്ലാവർക്കും അറിവുള്ളതുമാണ്.

കൊല്ലം ജില്ലയിലെ മരുന്നു കുറിപ്പടി വിവാദമായ ആശുപത്രിയിലെ നിലവിലുള്ള സാഹചര്യങ്ങൾ നാം മനസ്സിലാക്കണം.

ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജും, ജില്ലാ ആശുപത്രിയും പരിപൂർണമായും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാററിയിരിക്കുന്നതിനാൽ ഈ സ്ഥാപനങ്ങളിൽ കഴിഞ്ഞ ആറേഴു മാസങ്ങളായി സർജറി വിഭാഗത്തിൽ സേവനങ്ങൾ ലഭ്യമല്ല. തന്മൂലം സമീപ താലൂക്ക് ആശുപത്രികളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.

ഡോക്ടറുടെ കൈയ്യക്ഷരം ആണല്ലോ ചർച്ചാ വിഷയം.… കൈയ്യഷരത്തിൻ്റെ ചന്തവും വൃത്തിയും പോയിട്ട്, കൈയ്യക്ഷരം തന്നെ…

ENGLISH SUMMARY: doc­tors face­book post

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.