Web Desk

March 24, 2020, 5:51 pm

ഡോക്ടർമാരെ വീട്ടിൽ കയറാൻ അയൽക്കാർ സമ്മതിക്കുന്നില്ലെന്ന് പരാതി

Janayugom Online

കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെ വീടുകളിൽ കയറാൻ അയൽക്കാരും വീട്ടുടമസ്ഥരും അനുവദിക്കുന്നില്ലെന്ന് പരാതി. ദില്ലി എയിമ്സിലെ ഡോക്ടർമാരോടാണ് ഈ വിലക്ക് കൽപ്പിക്കുന്നത്. വീടുകൾ ഒഴിയണമെന്ന് വീട്ടുടമസ്ഥർ പറഞ്ഞതായും ഡോക്ടർമാർ ആഭ്യന്തരമന്ത്രിയ്ക്ക് പരാതി നൽകി.

അതേസമയം സംഭവത്തെ അപലപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഡോക്ടർമാർ ആണെന്ന് മറക്കരുത്, ഇത് അപമാനകാരമെന്ന് കെജ്‌രിവാൾ പ്രതികരിച്ചു.

you may also like this video: