October 6, 2022 Thursday

Related news

July 5, 2022
July 4, 2022
May 31, 2022
December 6, 2021
October 6, 2021
January 3, 2021
October 10, 2020
October 7, 2020
July 29, 2020
July 11, 2020

93 കാരിയോട് പുകവലി നിര്‍ത്തരുതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിന്റെ കാരണം!

Janayugom Webdesk
October 10, 2020 12:54 pm

93 കാരിയോട് പുകവലി നിര്‍ത്തരുതെന്നത് ഡോക്ടര്‍മാര്‍. ഇംഗ്ലണ്ടിലെ ടിവി ഷോകളിലൂടെ സുപരിചിതയാണ് 93 കാരിയായ ജൂണ്‍ ബ്രൌണ്‍. ഇവരുടെ പുകവലിയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഉപദേശമാണ് വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്.

കഴിഞ്ഞ 70 വര്‍ഷക്കാലമായി പതിവായി സിഗരറ്റ് വലിക്കുന്ന ഒരു വ്യക്തിയാണ് ജൂണ്‍ ബ്രൌണ്‍. ദിവസവും 20 സിഗരറ്റ് ആയിരുന്നു പതിവ്. എന്നാല്‍, തനിക്കിപ്പോള്‍ അതിന് കഴിയില്ലെന്നും സിഗരറ്റുകള്‍ കൈയില്‍ പിടിക്കാൻ പോലും സാധിക്കുന്നില്ലെന്ന് ഇവര്‍ ഡോക്ടറെ അറിയിച്ചു.

Who is June Brown and how old is EastEnders' Dot Cotton? – The Scottish Sun

 

എന്നാല്‍ ഡോക്ടര്‍ നല്‍കിയ ഉപദേശം കേട്ട് നടി പോലും അത്ഭുതപ്പെട്ടു. 70 വര്‍ഷമായി തുടരുന്ന ശീലം പെട്ടെന്ന് നിര്‍ത്തിയാല്‍ ജൂണ്‍ കിടപ്പിലാക്കും അതിനാല്‍ സിഗരുറ്റുകളുടെ എണ്ണം കുറച്ച് കൊണ്ട് വരാൻ ഡോക്ടര്‍ പറഞ്ഞു. പെട്ടെന്ന് സിഗരറ്റ് വലിക്കുന്നത് നിര്‍ത്തിയാല്‍ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ ദിവസവും 20 സിഗരറ്റിന്റെ സ്ഥാനത്ത് ജൂണ്‍ ഇപ്പോള്‍ 10 എണ്ണമാണ് വലിക്കുന്നത്.

ഈസ്റ്റ് എന്‍ഡേര്‍സ് എന്ന ബിബിസിയില്‍ പ്രക്ഷേപണം ചെയ്ത ടെലിവിഷന്‍ പരമ്പരയിലെ വള്‍ഫോര്‍ഡ് സ്റ്റാള്‍വാള്‍ട്ട് എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രശസ്തയായത്. ഏതാണ്ട്  35 വര്‍ഷത്തോളം ഈ പരമ്പരയില്‍ ഇവര്‍ അഭിനയിച്ചിരുന്നു. കണ്ണിന് കാഴ്ച കുറവ് നേരിട്ടപ്പോള്‍ തന്‍റെ സ്ക്രിപ്റ്റ് വായിക്കാന്‍ പ്രശ്നം വന്നപ്പോഴാണ് നടി ഈ പരിപാടി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉപേക്ഷിച്ചത്.

ENGLISH SUMMARY:Doc­tors tell 93-year-old not to quit smoking!

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.