‘സിപിഐ നേതാവും ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യാകുമാറിന്റെ വർധിച്ചുവരുന്ന ജനപ്രീതി നരേന്ദ്രമോഡിയെയും ബിജെപിയെയും ആശങ്കപ്പെടുത്തുന്നു’. അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇങ്ങനെ സമർത്ഥിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കനയ്യകുമാറിന്റെ ജനപ്രീതി യുവാക്കളിലും, ആദ്യമായി വോട്ടവകാശം വിനിയോഗിക്കാൻ പോകുന്നവരിലും അനുദിനം വർധിച്ചു വരുന്നു എന്നത് മോഡി സർക്കാരിനെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട് എന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
“ഇന്ത്യ എന്ന സങ്കൽപ്പം അപകടത്തിലാണ്. ഞങ്ങൾ നിർത്തുകയില്ല. സർക്കാർ ബലപ്രയോഗം നടത്തട്ടെ. അവർ പോലീസിനെ കൊണ്ടുവരട്ടെ. ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും തുടർന്നു. അവ തെറ്റാണെന്ന് ഞങ്ങൾ തെളിയിക്കും, കേട്ടോ മോഡി”…നൂറുകണക്കിന് വിദ്യാർത്ഥികൾക്കിടയിൽ നിന്നുകൊണ്ടാണ് ബിഹാർ സ്വദേശിയായ ഈ മുപ്പത്തിമൂന്നുകാരൻ നരേന്ദ്ര മോഡിയെ നിശിതമായി വിമർശിച്ചത്.വളരെ സാധാരണമായ മധ്യവർഗകുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ വ്യക്തിയാണ് കനയ്യകുമാർ. ഇന്ന് ഇന്ത്യ മുഴുവൻ മുഴങ്ങി കേൾക്കുന്ന ആസാദി മുദ്രാവാക്യത്തിന്റെ ഉറവിടം ആ മുപ്പത്തിമൂന്നുക്കാരനിൽ നിന്നാണ്. കനയ്യ ഓരോ വാചകങ്ങൾ വിളിച്ചുനിർത്തുമ്പോഴും,വിദ്യാർഥികൾ ‘ആസാദി’ എന്നവാക്കുകൊണ്ട് അതിനെ പൂരിപ്പിക്കുന്നു.
“ഭൂഖ് മാരീ സേ ആസാദീ, സംഘ് വാദ് സേ ആസാദി, സാമന്ദ് വാദ് സേ ആസാദി, പൂഞ്ച് വാദ് സേ ആസാദി, ബ്രാഹ്മന്‍ വാദ് സേ ആസാദി, മനു വാദ് സേ ആസാദി തുടങ്ങിയവയാണ് ഗാനത്തിലെ വരികള്‍. ദാരിദ്ര്യത്തില്‍നിന്ന് മോചനം, ജാതി വാദത്തില്‍നിന്ന് മോചനം, സംഘപരിവാറില്‍നിന്ന് മോചനം, ബ്രാഹ്മണ വാദത്തില്‍നിന്ന് മോചനം തുടങ്ങിയ അര്‍ത്ഥം വരുന്നതാണ് ഇത്.“ജെഎൻയു ക്യാമ്പസിന്റെ മതിലുകൾക്ക് അപ്പുറമായിരുന്നു കനയ്യയുടെ ആസാദി വിളികൾ. ഇന്ത്യ മുഴുവൻ ആസാദി വിളികൾ അലയടിച്ചു. ആർ എസ് എസിനും മോദി സർക്കാരിനുമെതിരായ ഏറ്റവും ജനപ്രിയമായ പ്രക്ഷോഭ ഉപകരണമായി ആസാദി മാറുകയും ചെയ്തിരുന്നു.
മോദിയെ വിമർശിക്കുന്നവരിൽ തന്റെ തീപ്പൊരി നിലപാടുകൾ കൊണ്ടും വാക്കുകൾ കൊണ്ടും മുൻവരിയിലാണ് കനയ്യയുടെ സ്ഥാനം എന്ന് റോയിട്ടേസ് ചൂണ്ടിക്കാട്ടുന്നു. യൂട്യൂബിൽ കനയ്യക്ക് ഇരുപതു ലക്ഷവും, ട്വിറ്ററിൽ പത്തുലക്ഷവും ഫോളോവർമാരുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്രകണ്ട് ജനപ്രീതിയുള്ള മറ്റൊരു നേതാവില്ല. പൗരത്വ നിയമ ഭേദഗതി വിഷയമാക്കി ഇന്ത്യ ടുഡേ നടത്തിയ ‘ദി ഗ്രേറ്റ് ജെഎൻയു ഡിബേറ്റ്’ എന്ന പരിപാടിയിൽ എൻഡിഎയുടെ അമിതാഭ് സിൻഹയെ എതിർത്തുകൊണ്ട് കനയ്യ കുമാർ നടത്തിയ ഡിബേറ്റും ശ്രദ്ധേയമായിരുന്നു. അക്ഷരാർഥത്തിൽ അമിതാഭ് സിൻഹയെ നിലംപരിശാക്കുകയായിരുന്നു കനയ്യ.
ഗ്രാമഗ്രാമാന്തരങ്ങളിലും, ക്യാമ്പസുകളിലും ഓടിനടന്ന് ഇടതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള പരിശ്രമമാണ് കനയ്യ നടത്തിപ്പോരുന്നത്. മോദിസർക്കാറിനെ വിമർശിക്കുന്നു എന്നതുകൊണ്ടുതന്നെ നിരന്തരം കേന്ദ്ര ഏജൻസികളുടെ നിരീക്ഷണങ്ങൾക്ക് വിധേയമാണ് കനയ്യകുമാറിന്റെ ജീവിതം. ഇന്ത്യ രാജ്യത്തിന്റെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതേതരത്വം എന്ന മൂല്യം നഷ്ടപ്പെട്ടുപോകുന്നത് തടയാനുള്ള സമരമാണ് കനയ്യയുടേത്.
English summary: Does Kanhaiya kumars increasing popularity bother Modi camp so says reuters report
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.