തെരുവ് നായ്ക്കളുടെ ആക്രമണം; ആറു വയസുകാരിക്ക് ആശുപത്രികൾ ചികിത്സ നൽകാത്തതിനെ തുടർന്ന് ദാരുണാന്ത്യം

Web Desk

ഹൈദരാബാദ്

Posted on May 31, 2020, 11:27 am

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ആറു വയസുകാരിക്ക് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ചു. തെലങ്കാനയിലെ മെഡ്ചാല്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ആറുവയസ്സുകാരിയെ അഞ്ചോളം തെരുവ് നായ്ക്കൾ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ആദ്യം ആദിത്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടുത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അങ്കുറ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ അവിടെ മൂന്ന് മണിക്കൂറോളം കിടത്തി. തുടർന്ന് യശോദ ആശുപത്രിയിലേക്ക് റഫർ ചെയ്‌തെങ്കിലും അവിടെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ല.പിന്നീട് നിലോഫര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ആശുപത്രിക്കാരുടെ അലംഭാവമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപണമുയർന്നിരിക്കുകയാണ്.

എന്നാല്‍ കുട്ടിയുടെ മരണത്തിന് കാരണം ബൊഡുപ്പല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അലംഭാവമാണെന്ന് ചൈല്‍ഡ് ആക്ടിവിസ്റ്റ് അച്യുത റാവു ആരോപിച്ചു. കുട്ടിയുടെ സംസ്‌കാരത്തിന് പോലും കോര്‍പ്പറേഷന്‍ പണം അനുവദിച്ചില്ലെന്നും സഹായം ചോദിച്ചെത്തിയ മാതാപിതാക്കളെ തിരിച്ചയച്ചെന്നും അദ്ദേഹം ആരോപിച്ചു.

Eng­lish sum­ma­ry;  6 years old attacked by dog in telen­gana

you may also like this video;