Web Desk

വാഷിങ്ടൺ

July 31, 2020, 9:26 am

കോവിഡ് ബാധിച്ച് നായ ചത്തു

Janayugom Online

കോവിഡ് ബാധിച്ച് അമേരിക്കയില്‍ ആദ്യമായി   നായ ചത്തു.   ജര്‍മൻ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഏഴ് വയസ് പ്രായമുളള ബഡ്ഡി എന്ന നായയാണ് കഴിഞ്ഞ ദിവസം ചത്തത്. ബഡ്ഡിയുടെ ഉടമസ്ഥനായ റോബോര്‍ട്ട് മവോനിക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മനുഷ്യരില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന സമാനമമായ ലക്ഷണങ്ങളാണ് ബഡ്ഡിയും പ്രകടിപ്പിച്ചിരുന്നത്. ശ്വാസ തടസ്സം ഉള്‍പ്പടെയുളള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഉടമ ഇത് കാര്യമാക്കിയില്ല.

ബഡ്ഡിക്ക് കോവിഡ് പോസ്റ്റീവാണെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും, എന്നാല്‍ ഭയം കാരണം മൃഗഡോക്ടര്‍മാര്‍ പരിശോധിക്കാൻ തയ്യാറായില്ലെന്നും ഉടമയായ റോബേര്‍ട്ട് മവോനി പറഞ്ഞു.അവസാനം ക്ലിനിക്കല്‍ ബഡ്ഡിയുടെ സ്രവം പരിശോധിക്കുകയും കോവിഡ് സ്ഥിരികരിച്ചു.

ENGLISH SUMMARY: dog died in amer­i­ca due to covid

YOU MAY ALSO LIKE THIS VIDEO