Saturday
23 Feb 2019

ലൈംഗിക പീഡനത്തിനിരയായ നായ ചത്തു

By: Web Desk | Friday 10 August 2018 8:43 PM IST


dog raped- janayugom

ലോസ് ആഞ്ചല്‍സ്:

നായയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്നു. അഞ്ചു വയസ്സുകാരിയായ കാര്‍ഗോയെന്ന പിറ്റ് ബുള്‍ നായയെയാണ് ക്രൂരമായി പീഡപ്പിച്ചുകൊന്നത്. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിനു മുന്നില്‍ ചത്ത നിലയില്‍ കാര്‍ഗോയെ കണ്ടെത്തുകയായിരുന്നു.

പരിക്കേറ്റ നിലയില്‍ കാര്‍ഗോയെ രണ്ടുപേര്‍ ചേര്‍ന്ന് ഉപേക്ഷിച്ചക്കുന്നത് കണ്ടുവെന്ന് സമീപവാസികള്‍ പറ‍ഞ്ഞു. ഉടന്‍തന്നെ സമീപവാസികള്‍ ഗെട്ടൊയെന്ന രക്ഷാപ്രവര്‍ത്തന സംഘത്തെ വിവരമറിക്കുകയും കാര്‍ഗോയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ലൈംഗിക അവയവത്തില്‍ ആഴത്തിലുള്ള മുറിവ് കണ്ടതായി ആശുപത്രി അധികൃതര്‍ പറ‍ഞ്ഞു.

കാര്‍ഗോയുടെ നില അതീവ ഗുരുതരമാകുകയും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.

Related News