June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഡോളർ കടത്ത് കേസിൽ തപ്പിത്തടഞ്ഞു കസ്റ്റംസ്

By Janayugom Webdesk
January 7, 2021

ഡോളർ കടത്ത് കേസിൽ നിർണായകമായ തെളിവുകൾ കണ്ടെത്താനാവാതെ കസ്റ്റംസ്. സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾക്കിടയിൽ വിരുദ്ധമായ മൊഴി മറ്റ് ഏജൻസികൾക്ക് നൽകി ആശയകുഴപ്പം സൃഷ്ടിക്കാനുള്ള നീക്കവും നടക്കുന്നതായി അഭിഭാഷകർ പറയുന്നു, നിലവിൽ എൻ ഐ എ കുറ്റപത്രം നൽകിയ കേസിൽ സാക്ഷികൾ നൽകിയ മൊഴികൾ മറ്റ് ഏജൻസികൾക്കടക്കം നൽകുന്നതിന് വില ക്കണമെന്നുഔദ്യോഗികമായി ആവശ്യപ്പെട്ടു. സി ആർ പി സി 173 (6 )പ്രകാരമാണ് ഈ നടപടി. ഇത് പ്രകാരം കുറ്റവാളികളായി ആരോപിക്കപെട്ടവർക്കടക്കം ലഭിക്കുന്ന കുറ്റപത്രത്തിന്റെ കോപ്പിയിൽ സാക്ഷികളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കില്ല. ഇത് കസ്റ്റംസ് അടക്കമുള്ള ഏജൻസികളെ വെട്ടിലാക്കും. ആദ്യം സ്വപ്ന സുരേഷിനായി ഹാജരായ അഭിഭാഷകനെ കസ്റ്റംസിന്റെ കീഴിലുള്ള വകുപ്പിന്റെ അഭിഭാഷകനായി നിയമിച്ച നടപടിയും വിവാദമായിട്ടുണ്ട്. കേസിന്റെ ആദ്യ ഘട്ടത്തിൽ സ്വപ്നയുടെ നിയമ ഉപദേശകനായിരുന്ന ഇദ്ദേഹം പിനീട് പിന്മാറിയിരുന്നു.

ഇതിനിടെ വീസ സ്റ്റാമ്പിംഗ് ഏജൻസി ഉടമകളെ ചോദ്യം ചെയ്തതിൽ നിന്നും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഫോർത്ത് ഫോഴ്സ്, യുഎഎഫ്എക്സ് സൊല്യൂഷൻ എന്നീ ഏജൻസികളുടെ ഉടമകളെയാണ് ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. യുഎഇ കോൺസുലേറ്റിൽ ഇവരാണ് വീസാ സ്റ്റാമ്പിംഗ് നടത്തിയിരുന്നത്. ഇവരിൽ നിന്ന് കമ്മീഷൻ ലഭിച്ചിരുന്നതായും ഡോളർ രൂപത്തിലാണ് കമ്മീഷൻ ലഭിച്ചിരുന്നതെന്നും സ്വപ്ന പറഞ്ഞതായാണ് വിവരം. അതേസമയം നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് സമൻസ് നൽകിയതിൽ വീഴ്ചയില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ചട്ടലംഘനമെന്ന ആരോപണം കസ്റ്റംസ് നിഷേധിച്ചു.

ENGLISH SUMMARY: dolar case

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.