Web Desk

കൊച്ചി

January 16, 2021, 10:42 pm

ഡോളർ കേസ്: പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്യും

Janayugom Online

ഡോളർ കടത്തു കേസിൽ പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്കിന് കസ്റ്റംസ് നോട്ടീസ് നൽകി. അസി. പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. 

സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെയും ഈ കേസിൽ ചോദ്യം ചെയ്തിരുന്നു. പൊതു ഭരണവകുപ്പിന്റെ കീഴിലാണ് സംസ്ഥാന പ്രൊട്ടോക്കോൾ ഓഫീസ് പ്രവർത്തിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇവിടെനിന്ന് വിവരങ്ങൾ തേടിയിരുന്നു. 

ENGLISH SUMMARY:Dollar case: The pro­to­col offi­cer will be questioned
You may also like this video