Web Desk

കൊച്ചി:

January 21, 2021, 6:48 pm

ഡോളർ കടത്ത് കേസ്; എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തു

Janayugom Online

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. കസ്റ്റംസിന് എറണാകുളം സാമ്പത്തീക കുറ്റാന്വേഷണ കോടതി അനുമതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഡോളർ കടത്ത് കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കർ നിലവിൽ റിമാൻഡിലാണ്. കാക്കനാട് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

അതേസമയം കേസിലെ ചോദ്യം ചെയ്യലിനിടയിൽ അസി. പ്രോടോകോൾ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കസ്റ്റംസ് പ്രിവന്റീവ് കമീഷണർ സുമിത് കുമാർ കേന്ദ്ര ധനകാര്യ സെക്രട്ട റിക്ക് മറുപടി നൽകി. ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ധനകാര്യ സെക്രടറിയെ അറിയിച്ചു. അതിനാൽ ആരോപണങ്ങളുടെ വസ്തുത മനസിലാക്കാൻ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്ന് കസ്റ്റംസ് വിശദീകരിച്ചു.

. ഡോളർ കടത്ത് കേസിലെ ചോദ്യം ചെയ്യലിനിടെ ഹരികൃഷ്ണനോട് മാന്യമല്ലാത്ത രീതിയിൽ കസ്റ്റംസ് പെരുമാറിയെന്നും ചില പ്രത്യേക ഉത്തരങ്ങൾ നൽകാൻ നിർബന്ധിച്ചെന്നും കാണിച്ച് ഈ കഴിഞ്ഞ 11 ാണ് ചീഫ് സെക്രടറി കേന്ദ്ര ധനകാര്യ സെക്രടറിക്ക് കത്ത് നൽകിയത്. ഈ കത്തിലാണ് കേന്ദ്രം കസ്റ്റംസിന്റ വിശദീകരണം ആവശ്യപ്പെട്ടത്.

ENGLISH SUMMARY: Dol­lar smug­gling case; M Shiv­ashankar was arrested

YOU MAY ALSO LIKE THIS VIDEO