Web Desk

കൊച്ചി

August 04, 2021, 9:54 pm

ഡോളർ കടത്ത്: പ്രതികൾക്ക് കസ്റ്റംസിന്റെ നോട്ടീസ്

Janayugom Online

ഡോളർ കടത്ത് കേസിൽ പ്രതികൾക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്. സ്വപ്ന, സരിത്, സന്ദീപ്, ശിവശങ്കർ, ഖാലിദ്, സന്തോഷ് ഈപ്പൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. മുപ്പത് ദിവസത്തിനകം മറുപടി നൽകാൻ നോട്ടീസിൽ ആവശ്യപ്പെടുന്നു. അതേസമയം കേസിൽ ചോദ്യം ചെയ്തെങ്കിലും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നോട്ടീസ് അയച്ചിട്ടില്ല.

യുഎഇയിലേക്കു വിദേശ കറൻസി കടത്തിയെന്ന കേസിൽ വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതികൾക്ക് കസ്റ്റംസ് നോട്ടീസയച്ചത്. സ്വർണക്കടത്തു കേസ് അന്വേഷണത്തിനിടെ സ്വപ്നയും സരിത്തും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇരുവരും ഉൾപ്പെടെ ആകെ ആറ് പേർക്കാണ് നോട്ടീസ്.

അതേസമയം വർഷങ്ങൾക്കു മുൻപു നടന്ന സംഭവത്തിൽ നയതന്ത്ര പ്രതിനിധികളെയടക്കം ചോദ്യം ചെയ്യാനായിട്ടില്ലെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട്, നിർമ്മാണ കരാറുകാരായ യൂണിടാക് ബിൽഡേഴ്സ് നൽകിയ കോഴപ്പണത്തിലെ ഒരു ഭാഗമാണു ഡോളറിലേക്കു മാറ്റി വിദേശത്തേക്കു കടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.

Eng­lish Sum­ma­ry: Dol­lar smug­gling: Cus­toms notice to defendants

You may like this video also