Web Desk

കൊച്ചി

February 12, 2021, 3:54 pm

ഡോളര്‍ കടത്ത്: സാമ്പത്തിക ഉറവിടം തേടിയലഞ്ഞു ഇഡി

Janayugom Online

ഡോളര്‍ കടത്ത് കേസില്‍ സാമ്പത്തിക ഉറവിടം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ് അന്വേഷണം നടത്തുകബംഗളൂരുവിലെ വിദേശ വ്യവസായി ലഫീര്‍ മുഹമ്മദിന്റെ സ്ഥാപനത്തിലെ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും ഇ ഡി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ ഡി കസ്റ്റംസില്‍ നിന്ന് തേടിയിട്ടുണ്ട്. ഡോളര്‍ കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഇ ഡി നിഗമനം. സംശയാടിസ്ഥാനത്തില്‍ ചിലരെ ചോദ്യം ചെയ്യും.

കസ്റ്റംസിന്റെ നിഗമന ങ്ങളുടെ അടിസ്ഥാനത്തിൽ യുഎഇ കോണ്‍സുലേറ്റുമായി ബ ന്ധപ്പെട്ടു പലതവണ ഉദ്യോഗസ്ഥർ മുഖാന്തിരം പണം കടത്തുകയും യുഎഇയിൽ പല സ്ഥാപന ങ്ങളുടെ നടത്തിപ്പിനായി വിനിയോഗിച്ചുവെന്നാണ് കണ്ടെത്തുന്നത്. എന്നാൽ ഇത് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ കൈമാറാൻ യുഎഇയോ,അന്വേഷണം നടത്തുന്നതിനായി അനുവാദം നല്കാൻ കേന്ദ്രആഭ്യന്തര മന്ത്രാലയമോ തയ്യാറായിട്ടില്ല ഡോളര്‍ കടത്ത് കേസില്‍ ജാമ്യാപേക്ഷ നൽകിയിട്ടുള്ള സന്ദീപ് നായരുടെ ജാമ്യഅപേക്ഷ യെ ഇ ഡി എതിര്ത്തു. ഈ കേസിൽ ശിവശങ്കറിന്‌ ജാമ്യം നല്കിയെന്നത് പ്രധാന പ്രതിയായ സന്ദീപ് നായർക്ക് ജാമ്യം നൽകാനുള്ള ഉപാധിയല്ലെന്നാണ് ഇ ഡി വാദം .18 ന് ഈ കേസ് വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:Dollar smug­gling: ED seeks finan­cial resources
You may also like this video