Web Desk

ന്യൂഡൽഹി

March 23, 2020, 4:54 pm

ആഭ്യന്തര വിമാന സർവീസുകൾ നിർത്തുന്നു

Janayugom Online

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തുന്നു. നാളെ അർദ്ധ രാത്രി മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എല്ലാ വിമാന താവളങ്ങളും അടയ്കും. കാർഗോ വിമാന സർവീസിന് ഇത് ബാധകമല്ല.

അതേസമയം കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാൾ കൂടി മരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ 57കാരനാണ് ബംഗാളിൽ മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 415 ആയി. രോഗം മാറിയവർ 23.

24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. തൊട്ടുപിന്നിൽ കേരളമാണ്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡൽഹിയിൽ 26 ഉം യുപിയിൽ 29 ഉം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഞായറാഴ്ച ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബിഹാറിൽ 38‑കാരനാണ് മരിച്ചത്. ഖത്തറിൽ നിന്ന് തിരിച്ചെത്തിയ ഇയാൾ പട്ന എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Eng­lish Sum­ma­ry; domes­tic flight ser­vice will be cancelled

YOU MAY ALSOP LIKE THIS VIDEO