Web Desk

തിംഫു

January 17, 2021, 6:53 pm

പുരുഷന്‍മാര്‍ക്കെതിരെ ഗാര്‍ഹിക പീഡനം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

Janayugom Online

ഭൂട്ടാനിൽ ലോക്ഡൗണ്‍ കാലത്ത് പുരുഷന്‍മാര്‍ക്കെതിരെ ഗാര്‍ഹിക പീഡനം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗൺകാലത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമായത്.

ഭൂട്ടാനില്‍ ലോക്ഡൗണില്‍ പുരുഷന്മാര്‍ക്കെതിരെയുള്ള 36 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. സര്‍ക്കാരിതര സംഘടനയായ റിന്യൂവും ദേശീയ വനിത ശിശു കമ്മീഷനുമാണ് കണക്കുകള്‍ പുറംലോകത്തെ അറിയിച്ചത്. വൈകാരികവും ശാരീരികവും സാമ്പത്തികവുമായ പീഡനങ്ങളാണ് പുരുഷന്മാര്‍ക്കെതിരെ നടന്നത്.

അപമാന ഭയത്താല്‍ ഭൂരിഭാഗം പുരുഷന്മാരും നിയമപരമായി മുന്നോട്ടുവരുന്നില്ല. സ്ത്രീകള്‍ കൂടുതല്‍ ഇരകളാകുന്നതിനാല്‍ അവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരുഷന്മാരും അക്രമണത്തിനിരയാകുകയാണെങ്കില്‍ അവര്‍ക്കും സംഘടന സേവനം നല്‍കുന്നുണ്ട്. ഗാര്‍ഹിക പീഡനത്തിനുള്ള പ്രധാനകാരണം മദ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Eng­lish sum­ma­ry: Domes­tic Vio­lence Against Men
You may also like this video: