Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ന്യൂഡൽഹി

April 23, 2020, 8:50 pm

ഗാര്‍ഹിക പീഡനങ്ങൾ കുറഞ്ഞെന്ന് ഡല്‍ഹി സര്‍ക്കാര്‍, വാദം തെറ്റെന്ന് വനിതാ കമ്മിഷന്‍

Janayugom Online

ലോക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും കുറഞ്ഞുവെന്ന് ഡല്‍ഹി സര്‍ക്കാര്‍. എന്നാൽ ഡൽഹി സർക്കാരിന്റെ വാദത്തെ ദേശീയ വനിതാ കമ്മിഷന്‍ എതിര്‍ത്തു. ലോക്ഡൗണ്‍ നാളുകളില്‍ തലസ്ഥാനത്ത് ഗാര്‍ഹിക അതിക്രമങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് വനിതാശിശുക്ഷേമ മന്ത്രി രാജേന്ദ്രപാല്‍ ഗൗതം കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ രംഗത്ത് വന്നു. കമ്മിഷന്റെ ഹെല്‍പ് ലൈന്‍ നമ്പറായ 181ലേക്ക് വന്ന ഫോണ്‍ കോളുകൾ നോക്കിയാല്‍ സ്ത്രീകള്‍ക്കെതിരായ അക്രമം കൂടിയിട്ടുണ്ടെന്നാണ് തെളിയുന്നതെന്ന് വനിതാ കമ്മിഷന്‍ ചീഫ് സ്വാതി മാലിവാള്‍ പറഞ്ഞു. പല കേസുകളിലും സ്ത്രീകള്‍ പരാതിപ്പെടാന്‍ മടിക്കുന്നതായും അല്ലെങ്കില്‍ സഹായത്തിന് ആരുമില്ലാത്തതും ഒരു പ്രശ്നമാണെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിൽ ഗാർഹിക പീഡന കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായതായി ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു) റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മന്ത്രി തന്റെ വകുപ്പ് ഉദ്യോഗസ്ഥരുമായും ഡിസിഡബ്ല്യു മേധാവിയുമായും കൂടിക്കാഴ്ച നടത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 24നാണ് ലോ­­ക്ഡൗണ്‍ പ്ര­ഖ്യാപിച്ചത്. മേയ് മൂന്നിന് ലോക്ഡൗ­ണ്‍ അവസാനിക്കും. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 7 മുതല്‍ 20 വരെ 337 ഫോണ്‍കോളുകളാണ് ഡല്‍ഹി വനിതാ കമ്മിഷന് ലഭിച്ചത്. ഇത് മാര്‍ച്ച് 12 മുതല്‍ 25 വരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് കൂടുതലാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. സാധാരണയായി 181 ഹെ­ൽപ്പ് ലൈനിന് പ്ര­തിദിനം 1500–1800 കോളുകൾ ലഭിക്കാറുണ്ട്. ലോക്ഡൗൺ സമയത്ത് മാർച്ച് 26 നും മാർച്ച് 31 നും ഇടയിൽ കമ്മിഷന് ലഭിച്ച കോളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും സ്വാതി പറഞ്ഞു.

Eng­lish Sum­ma­ry: domes­tic vio­lence increasing

You may also like this video