ഭര്‍തൃപീഡനം  ഒരു കുറ്റമായി കണക്കാക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് ദീപക് മിശ്ര

Web Desk
Posted on April 09, 2019, 3:32 pm

ന്ത്യന്‍ സാഹചര്യത്തില്‍  ഭര്‍തൃപീഡനം  ഒരു കുറ്റമായി കണക്കാക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അതിനാല്‍ ഇത് തടയാനായി പ്രത്യേകമായി ഒരു നിയമം കൊണ്ടുവരണമെന്നും  അഭിപ്രായമില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ ഇപ്പോഴും കുടുംബ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു’- ‘ചില രാജ്യങ്ങളില്‍ ഗാര്‍ഹിക പീഡനം കുറ്റകരമാണ്. പക്ഷേ ഇന്ത്യയില്‍ വലിയൊരു പാതകമായി ഇതിനെ കണക്കാക്കിയാല്‍ ഗ്രാമീണ കുടുംബങ്ങളില്‍ അരാജകത്വം സൃഷ് ടിക്കപ്പെടും. നമ്മുടെ രാജ്യം കുടുംബ ബന്ധങ്ങളില്‍ ഊന്നല്‍ കൊടുക്കുന്നതാണ്. അദ്ദേഹം പറഞ്ഞു. ഭരണഘടനാ ചട്ടങ്ങളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട സെമിനാറില്‍ ബംഗളൂരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെമിനാറില്‍ എല്‍എല്‍ബി വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചയില്‍ അവരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഭര്‍തൃ പീഡനത്തെ കുറിച്ച്‌ സംസാരിച്ചത്. ഇന്ത്യയിലെ പീഡന നിയമം ഭേദഗതി ചെയ്യണമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടില്ലെ? ബലാത്ക്കാരവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ലിംഗ നിഷ്പക്ഷത ഉണ്ടാകേണ്ടേ? ഭര്‍തൃ പീഡനം ക്രിമിനല്‍ കുറ്റമാക്കേണ്ടേ? തുടങ്ങിയ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.