വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുൽ ചോക്‌സിക്കെതിരായ ക്രിമിനൽ നടപടികൾ കരീബിയന്‍ രാജ്യമായ ഡൊമിനിക്ക പിൻവലിച്ചു. ചോക്സിക്കെതികരായ കേസിലെ നിയമനടപടികള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രോസിക്യൂഷന്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.
2017മുതല്‍ പൗരത്വം സ്വീകരിച്ച് ആന്റിഗയില്‍ കഴിയുകയായിരുന്ന ചോക്സിയെ കഴിഞ്ഞ വര്‍ഷം ദൂരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. പിന്നീട് ഡൊമനിക്കയില്‍ കണ്ടെത്തിയ ചോക്സിക്കെതിരെ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് ഡൊമനിക്കന്‍ പൊലീസ് കേസെടുത്തു.
ഇന്ത്യക്കാരെന്നും ആന്റിഗ്വക്കാരെന്നും തോന്നിക്കുന്ന പൊലീസുകാര്‍ തന്നെ ഡൊമനിക്കയില്‍ നിന്നും തട്ടിക്കൊണ്ടു പോവുകയായിരുന്ന എന്നാണ് ചോക്സിയുടെ വാദം.
English summary;Dominica withdrew legal action against Mehul Choksi
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.